Saturday, June 21, 2025

ഗുരുവായൂരില്‍ വന്‍ കവര്‍ച്ച, മൂന്ന് കിലോ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും കവര്‍ന്നു

Must Read

ഗുരുവായൂര്‍: പ്രവാസി സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച. ഗുരുവായൂര്‍ തമ്പുരാന്‍പടിയിലെ കുരഞ്ഞിയൂര്‍ ബാലന്റെ വീട്ടിലായിരുന്നു കവര്‍ച്ച നടന്നത്. ഇവിടെ സൂക്ഷിച്ചിരുന്ന മൂന്ന് കിലോ സ്വര്‍ണവും രണ്ട് ലക്ഷത്തോളം രൂപയുമാണ് മോഷണംപോയത്.
ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു കവര്‍ച്ച നടന്നതെന്നാണ് കരുതുന്നത്. ഗള്‍ഫിലെ സ്വര്‍ണവ്യാപാരിയായിരുന്ന ബാലന്‍ അവിടത്തെ ബിസിനസ് അവസാനിപ്പിച്ചാണ് നാട്ടില്‍ എത്തിയത്. ബാറുകളാക്കിയായിരുന്നു സ്വര്‍ണം അലമാരയില്‍ സൂക്ഷിച്ചിരുന്നത്. ഇന്നലെ വൈകുന്നേരം കുടുംബം അടുത്തുള്ള തീയേറ്ററില്‍ സിനിമ കാണാന്‍ പോയിരുന്നു. ഇവര്‍ തിരികെ എത്തിയപ്പോഴാണ് വീടിന്റെ പിന്‍വാതില്‍ പൊളിച്ചനിലയില്‍ കണ്ടത്. സംശയം തോന്നി അലമാര പരിശോധിച്ചപ്പോഴാണ് സ്വര്‍ണം മോഷണം പോയതായി കണ്ടത്. അലമാരയില്‍ ഉണ്ടായിരുന്ന സ്വര്‍ണം മുഴുവന്‍ നഷ്ടമായിട്ടുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img