കോഴിക്കോട് : മോഡലും നടിയുമായ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. കാസര്‍ഗോഡ് ചെറുവത്തുര്‍ സ്വദേശിയായ ഷഹനയെ(20)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെ വാടകവീട്ടിലായിരുന്നു സംഭവം നടന്നത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചിട്ടുണ്ട്. കുടുംബം ചേവായൂര്‍ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. ഭര്‍ത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഒന്നര വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് ബന്ധുക്കള്‍ പരാതി ഉന്നയിച്ചിട്ടുണ്ട്. ജനലഴിയില്‍ തൂങ്ങിയ നിലയിലാണ് ഷഹനയുടെ മൃതദേഹം കണ്ടെത്തിയത്.
ഇരുവരും ചേവായൂര്‍ സ്റ്റേഷന് പരിധിയിലാണ് വീട് വാടകയ്ക്കെടുത്ത് താമസിക്കുന്നത്. ഷഹനയുടെ മരണത്തില്‍ ദുരൂഹത ആരോപിക്കുന്ന സാഹചര്യത്തില്‍ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് പോലീസ് അറിയിച്ചു.