കൊച്ചി: കെ വി തോമസിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്.
ഏത് പദവിയാണ് ഇനി കോണ്‍ഗ്രസ് അദ്ദേഹത്തിന് കൊടുക്കേണ്ടിയിരുന്നതെന്ന് സതീശന് ചോദിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തോമസിന് അധികാരമോഹമാണെന്ന് എല്ലാവര്ക്കും അറിയാം. പൊതു സമൂഹം രാഷ്ട്രീയ വിഷയങ്ങളില്‍ നല്ല വിലയിരുത്തലുകള്‍ നടത്താറുണ്ട്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അവജ്ഞയോടെയാകും അദ്ദേഹത്തെ സ്വീകരിച്ചതെന്നും സതീശന് പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്നും അദ്ദേഹത്തെ സന്തോഷത്തോടെ യാത്രയാക്കുന്നുവെന്നും ഇനി ഈ ബാധ്യത സിപിഎം ചുമക്കട്ടെ എന്നും വി.ഡി.സതീശന് പറഞ്ഞു.