
കാസര്‍കോട്: ഭക്ഷ്യസുരക്ഷാ വിഭാഗം കാസര്‍കോട് മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ തമിഴ്നാട്ടില്‍ നിന്ന് എത്തിയ ലോറിയില്‍ നിന്ന് 200 കിലോ പഴകിയ മീന്‍ പിടികൂടി.ചെറുവത്തൂരില്‍ ഷവര്‍മ്മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ചതിന് പിന്നാലെ പ്രദേശത്തെ കടകളിലും മാര്‍ക്കറ്റുകളിലുമെല്ലാം ഭക്ഷ്യസുരക്ഷാവിഭാഗം വ്യാപകമായി പരിശോധന നടത്തിവരികയാണ്.
പെട്ടികളില്‍ അടുക്കി ശീതീകരിച്ച അവസ്ഥയില്‍ എത്തിച്ച മീനുകള്‍ പലതും അഴുകിത്തുടങ്ങിയിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.ഭക്ഷ്യ സുരക്ഷ,നഗരസഭ ആരോഗ്യ, ഫിഷറീസ് വിഭാഗം ചേര്‍ന്നാണ് പരിശോധന നടത്തിയത്.