Thursday, June 19, 2025

കഞ്ചാവ് ലഹരിയില്‍ നാട്ടുകാരെ കത്തിമുനയില്‍ നിറുത്തി യുവാവ്

Must Read

കാസര്‍കോട്: കഞ്ചാവ് ലഹരിയില്‍ ഉപ്പളയിലെ കെട്ടിട മുകളില്‍ കയറി നാട്ടുകാരെ കത്തിമുനയില്‍ നിറുത്തിയ യുവാവിനെ ആറ് മണിക്കൂര്‍ നീണ്ട പരിശ്രമത്തില്‍ കീഴടക്കി.ദൗത്യത്തിനിടെ നാലു പേര്‍ക്ക് കത്തി കൊണ്ട് മുറിവേറ്റു. കെട്ടിടത്തിന്റെ മുകളിലെ വാട്ടര്‍ ടാങ്കില്‍ നിന്ന് യുവാവിന്റേതെന്ന് കരുത്തുന്ന അഞ്ച് പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ മൂന്നോടെ ഉപ്പള പെട്രോള്‍ പമ്പിന് സമീപത്താണ് ബന്തിയോട് സ്വദേശിയായ യുവാവിന്റെ പരാക്രമം അരങ്ങേറിയത്.
സംഭവം അറിഞ്ഞെത്തിയ പത്തോളം യുവാക്കള്‍ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് ഓടി പോയി ഉപ്പളയിലെ ഒരു കെട്ടിടത്തിന് മുകളിലേക്ക് കയറുകയായിരുന്നു.അടുത്താല്‍ കുത്തി കൊലപ്പെടുത്തുമെന്ന് പിന്തുടര്‍ന്നവരെ ഭീഷണിപ്പെടുത്തി. എന്നാല്‍ അതൊന്ന് കാണാനുറച്ച യുവാക്കള്‍ ഒമ്പത് മണിയോടെ അക്രമിയെ പൂട്ടി. ഉപ്പളയില്‍ നിന്നെത്തിയ അഗ്‌നിസുരക്ഷാ സേനയും
പൊലീസും ചേര്‍ന്ന് വലയിലാക്കി താഴെയിറക്കി.
അതിനിടെ ചിലര്‍ മുഖം കഴുകാനായി ടാങ്ക് തുറന്ന് നോക്കിയപ്പോഴാണ് അതിനകത്ത് പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ നിലയില്‍ കവര്‍ കാണുന്നത്. തുറന്ന് നോക്കിയപ്പോള്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്തുകയായിരുന്നു. യുവാവിനെ കാസര്‍കോട്ടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സ്വര്‍ണ്ണാഭരണങ്ങള്‍ സംബന്ധിച്ച് പൊലീസ് അന്വേഷിക്കുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img