Thursday, June 19, 2025

മുക്കുംപണ്ടം കേസിലെ പ്രതി പഞ്ചായത്ത് വൈസ്പ്രസിഡന്റ് രാജി വയ്ക്കണമെന്ന് ഡി.വൈ.എഫ്.ഐ

Must Read

മാര്‍ച്ചില്‍ ഉന്തും തള്ളും
കൊടിയത്തൂര്‍: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിലെ പ്രതിയായ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പൊലുകുന്നത്ത് രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ.്‌ഐ കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ നേരിയ ഉന്തും തള്ളുമുണ്ടായി. മാര്‍ച്ച് പഞ്ചായത്ത് ഓഫീസ് ഗേറ്റിന് മുന്നില്‍ പൊലീസ് തടഞ്ഞതോടെയാണ് ഉന്തും തള്ളുമുണ്ടായത്.
മാര്‍ച്ച് ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റ് ഇ അരുണ്‍ ഉദ്ഘാടനം ചെയ്തു. മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ വൈസ് പ്രസിഡന്റ് മെമ്പര്‍ സ്ഥാനം രാജിവെക്കണമെന്നും മുക്കുപണ്ടം പണയംവെച്ച് .ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന കൊള്ളസങ്കേത കേന്ദ്രമായി കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് മാറിയതായും ഡി.വൈ.എഫ.്‌ഐ ആരോപിച്ചു.
സജിത് തോട്ടുമുക്കം അധ്യക്ഷത വഹിച്ചു. അഖില്‍ കണ്ണംപറമ്പ്, അനസ് തളത്തില്‍, അയ്യൂബ് മാസ്റ്റര്‍, പ്രവീണ്‍ലാല്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് ന്നേതൃത്വം നല്‍കി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img