മംഗളൂരു: ഹോസ്റ്റല്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വീണ് പ്രീ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി മരിച്ചു.വിജയപുര ആദര്‍ശ് നഗറിലെ പ്രണവ് എസ് മുണ്ടാസ്(18) ആണ് മംഗളൂരു കാവൂരിലെ ഹോസ്റ്റലില്‍ അപകടത്തില്‍ പെട്ടത്.
വെള്ളിയാഴ്ച നടക്കുന്ന രണ്ടാം വര്‍ഷ ഇംഗ്ലീഷ് പരീക്ഷക്ക് തയ്യാറെടുക്കുന്ന മുണ്ടാസ് ചൈതന്യ ടെക്നോ കോളജ് വിദ്യാര്‍ത്ഥിയാണ്.സഹപാഠികള്‍ക്കൊപ്പം ബുധനാഴ്ച വൈകുന്നേരം ക്രിക്കറ്റ് കളിക്കുകയായിരുന്നു കുട്ടിയെന്ന് കാവൂര്‍ പൊലീസ് പറഞ്ഞു.പന്ത് ഹോസ്റ്റലിന്റെ നാലാം നിലയിലെ മേല്‍ക്കൂര ഷീറ്റില്‍ ചെന്നുവീണ് കുടുങ്ങിക്കിടന്നു.മുണ്ടാസ് മേല്‍ക്കൂരയില്‍ കയറി ഏന്തി പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ തെന്നുകയായിരുന്നു.
തലയടിച്ച് വീണ് തല്‍ക്ഷണം മരണം സംഭവിച്ചു.അധികൃതര്‍ വിവരം നല്‍കിയതനുസരിച്ച് ബന്ധുക്കള്‍ വ്യാഴാഴ്ച മംഗളൂറുവില്‍ എത്തി.