Saturday, June 21, 2025

തട്ടുകടകളില്‍ പരിശോധന നടത്തി

Must Read

കോഴിക്കോട് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷാ വിഭാഗവും സംയുക്തമായി കോഴിക്കോട് ബീച്ചിലും   വരയ്ക്കല്‍ബീച്ചിലും പ്രവര്‍ത്തിക്കുന്ന തട്ടുകടകളില്‍ പരിശോധന നടത്തി. ഭട്ട് റോഡ് ബീച്ചിലെ തട്ടുകടയില്‍ നിന്നും ഉപ്പിലിട്ടതും വെള്ളവും കഴിച്ച കുട്ടിക്ക് പൊള്ളലേറ്റ് പശ്ചാത്തലത്തിലായിരുന്നു പരിശോധന.

പരിശോധനയില്‍ നെല്ലിക്കയും മാങ്ങയും മറ്റ് സാധനങ്ങളും ഉപ്പിലിടുന്നതിന് വിനാഗിരിക്ക് പകരം മറ്റു രാസ ലായനി ഉപയോഗിക്കുന്നതായി സംശയത്തിന്റെ അടിസ്ഥാനത്തില്‍  സാമ്പിളുകള്‍ ശേഖരിക്കുകയും  പരിശോധയ്ക്ക് അയയ്ക്കുകയും ചെയ്തു.

തട്ടുകടകളില്‍ ഉപയോഗിക്കുന്നതും വില്‍പ്പന നടത്തുന്നതുമായ ഭക്ഷ്യ സാധനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലേബലുകള്‍ ഉണ്ടായിരിക്കണമെന്നും തട്ടു കടകളില്‍ ഉപയോഗിക്കുന്ന വെള്ളം ഗുണനിലവാര പരിശോധന നടത്തണമെന്നും നിര്‍ദേശിച്ചു.  മാലിന്യ സംസ്‌കരണത്തിനായി പ്രത്യേക ബിന്നുകള്‍ സ്ഥാപിക്കുന്നതിനും . ഭക്ഷണസാധനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിനും നിര്‍ദേശം നല്‍കി.  

പരിശോധനയില്‍ കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോക്ടര്‍ മിലു മോഹന്‍ദാസ് , ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി ഷജില്‍കുമാര്‍ ,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സുരേഷ് എ പി , റിഷാദ് കെ. മനീഷ വി , മുഹമ്മദ് സിറാജ് തുടങ്ങിയവരും ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ ഡോക്ടര്‍ കെ.കെ അനിലന്‍ , , ഫുഡ് സേഫ്റ്റി  ഓഫീസര്‍മാരായ ഡോക്ടര്‍. ജോസഫ് കുര്യാക്കോസ്, ഡോക്ടര്‍ വിഷ്ണു ഷാജി തുടങ്ങിയവരും പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img