Saturday, June 21, 2025

ഉപ്പിലിട്ടതു വില്‍ക്കുന്ന കടയില്‍ നിന്ന് രാസലായനി കുടിച്ച് കുട്ടികള്‍ക്കു പൊള്ളലേറ്റു

Must Read

കോഴിക്കോട്: പഠനയാത്രയുടെ ഭാഗമായി  ബീച്ചിലെത്തിയ രണ്ടു കുട്ടികള്‍ക്ക് രാസലായനിയില്‍ നിന്നു പൊള്ളലേറ്റു. വരക്കല്‍ ബീച്ചില്‍ ഉപ്പിലിട്ടതു വില്‍ക്കുന്ന പെട്ടിക്കടയില്‍നിന്നാണ് ഇവര്‍ രാസലായനി കുടിച്ചത്. ഉപ്പിലിട്ടതിനൊപ്പം മുളക് കടിച്ച് എരിവു കഠിനമായപ്പോള്‍ അടുത്തു കണ്ട കുപ്പിയില്‍ വെള്ളമാണെന്നു കരുതി കുടിക്കുകയായിരുന്നു. കുടിച്ച കുട്ടിയുടെ വായക്കു പൊള്ളലേറ്റു. ഈ കൂട്ടി ഛര്‍ദിച്ചപ്പോള്‍ ദേഹത്തുപറ്റിയ മറ്റൊരുകുട്ടിക്കും പൊള്ളലേറ്റു.  
കാസര്‍ക്കോട് തൃക്കരിപ്പൂര്‍ ആയട്ടി സ്വദേശികളായ  മുഹമ്മദ് (14), സാബിദ് (14) എന്നിവര്‍ക്കാണുപരിക്കേറ്റത്. ഇവരെ കോഴിക്കോട്ട് മെഡിക്കല്‍ കോളജില്‍ ചികിത്സക്കു വിധേയമാക്കിയ ശേഷം നാട്ടിലേക്കു അയച്ചു. രണ്ടു ദിവസം മുമ്പ് മദ്രസ പഠനയാത്രയുടെ ഭാഗമായാണ് ഇവര്‍ കോഴിക്കോട്ട് എത്തിയത്. 
ഉപ്പിലിട്ടത് വേഗം പാകമാകാന്‍ ആഡിഡ് ഉപയോഗിക്കുന്നത് നഗരത്തില്‍ വ്യാപകമാണെന്നു പരാതിയുണ്ട്. നേരത്തെ നഗരസഭ ആരോഗ്യ വിഭാഗം ഇതിനെതിരെ ജാഗ്രത പുലര്‍ത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും ഇത്തരം നിരോധിത വസ്തുക്കള്‍ ഭക്ഷ്യ വസ്തുക്കളില്‍ ചേര്‍ക്കുന്നത് വര്‍ധിച്ചിരിക്കയാണെന്നു വിമര്‍ശനമുണ്ട്. കുട്ടികള്‍ ഏത് പെട്ടിക്കടയില്‍ നിന്നാണ് കഴിച്ചതെന്ന് ഇന്നലെ വ്യക്തമായില്ല. ബീച്ചിലെ തട്ടുകടകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഇന്നലെ പരിശോധന നടത്തി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img