ദുബൈ: എബിസി കാർഗോയും റേഡിയോ ഏഷ്യയും ചേർന്നു സംഘടിപ്പിച്ച ന്യൂസ് പേഴ്സൻ ഓഫ് ദ ഇയർ പുരസ്കാരം കേരള പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്. എബിസി കാർഗോ മാനേജിംഗ് ഡയരക്ടർ ഡോ: ശരീഫ് അബ്ദുൽ ഖാദർ, മന്ത്രിക്കുള്ള പുരസ്കാരം സമ്മാനിച്ചു.പൊതുമരാമത്ത് വകുപ്പിൽ ഊർജസ്വലതയോടെയും സൂക്ഷ്മതയോടെയും നവീന കാഴ്ചപ്പാടുകളോടെ പദ്ധതികൾ നടപ്പാക്കുന്ന മുഹമ്മദ് റിയാസിന്റെ പ്രവർത്തന രീതി പൊതു സമൂഹത്തിൽ മതിപ്പുളവാക്കുന്നതാണെന്ന് ഡോ. ശരീഫ് അബ്ദുൽ ഖാദർ പറഞ്ഞു.എബിസി കാർഗോ ഡയരക്ടർ ബോർഡ് അംഗങ്ങളായ ഷമീറ ഷരീഫ്, ഷാജഹാൻ അബ്ദുൽ ഖാദർ ,റേഡിയോ ഏഷ്യ പ്രോഗ്രാം ഡയരക്ടർ രമേശ് പയ്യന്നൂർ, ന്യൂസ് എഡിറ്റർ അനൂപ് കീച്ചേരി, മഹേഷ് കണ്ണൂർ, നിഷാദ്, ഹകീം, നിഖിൻ, പ്രവീണ, ജയലക്ഷ്മി, ജിക്കു ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിലാണ് തന്റെ ശ്രദ്ധയെന്ന് മന്ത്രി റിയാസ് വ്യക്തമാക്കി.വിനോദ സഞ്ചാര മേഖലയിൽ കേരളത്തിലെ ഓരോ ഗ്രാമ പ്രദേശങ്ങളെയും പങ്കാളികളാക്കി പുത്തൻ പദ്ധതികൾ ആവിഷ്‌കരിക്കും. ടൂറിസത്തെ കൂടുതൽ ജനകീയമാക്കി മുന്നോട്ട് കൊണ്ട് പോകാനാകുമെന്നാണ് പ്രതീക്ഷ -മന്ത്രി പറഞ്ഞു.