Friday, June 20, 2025

പൊതുമരാമത്ത് ക്രമക്കേടുകള്‍ കണ്ടെത്താന്‍ വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തും: മന്ത്രി

Must Read


കോഴിക്കോട്: പൊതുമരാമത്തു വകുപ്പിലെ പ്രവര്‍ത്തികളില്‍ ക്രമക്കേടുകള്‍ കണ്ടെത്താന്‍ രൂപീകരിച്ച വിജിലന്‍സ് സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന വിജിലന്‍സ് പ്രത്യേക സംഘത്തിന്റെ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകായായിരുന്നു അദ്ദേഹം. ഒരു ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ നാല് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടുന്നതാണ് വിജിലന്‍സ് വിഭാഗം. ഇതിന്റ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ തീരുമാനിച്ചു.
റോഡു പ്രവൃത്തികളുടെ ഗുണനിലവാരം നേരിട്ട് സ്ഥലത്തെത്തി പരിശോധിക്കുന്ന ഓട്ടോമാറ്റിക് ക്വാളിറ്റി ടെസ്റ്റിംഗ് ലബോറട്ടറികള്‍ സജ്ജമാക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലാണ് ഇത് നടപ്പാക്കുക. ഇതിനായി മൂന്നു ഓട്ടോ ടെസ്റ്റിംഗ് മൊബൈല്‍ ലാബും അനുബന്ധ ഉപകരണങ്ങളും വാങ്ങും. കൂടാതെ മൊബൈല്‍ ലാബില്‍ നടത്തുന്ന പരിശോധനകള്‍ നേരിട്ട് ഒരു കേന്ദ്രത്തില്‍ കാണാനുള്ള സൗകര്യവും ഒരുക്കും. റോഡ് പ്രവൃത്തികളുമായി ബന്ധപ്പെട്ട പരാതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഫീല്‍ഡില്‍ പരിശോധന ശക്തമാക്കും. അറ്റകുറ്റപണിയുമായി ബന്ധപ്പെട്ട പല തരത്തിലുള്ള ആക്ഷേപമാണ് ഉയര്‍ന്ന് വരുന്നത്. തകരാത്ത റോഡ് ടാര്‍ ചെയ്യുന്ന പരാതികളും, ഫണ്ട് കൃത്യമായി വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും ഉയരുന്നുണ്ട്. ജനങ്ങള്‍ക്ക് പരാതി പറയാനും പരാതിയുടെ തല്‍സ്ഥിതി അറിയിക്കാനും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. റോഡ് അറ്റകുറ്റപ്പണിക്ക് നല്‍കുന്ന തുക കൃത്യമായി ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. ഓരോ ജില്ലയിലും റോഡ് നിര്‍മാണ പ്രവൃര്‍ത്തി പരിശോധനക്ക് ഒരു ഉദ്യോഗസ്ഥനെ പ്രത്യേകമായി നിയോഗിക്കുമെന്നും സ്ഥലത്ത് ഉദ്യോഗസ്ഥര്‍ ഇല്ലെങ്കില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img