Saturday, June 21, 2025

വെള്ളയിൽ ശുചി മുറി മാലിന്യ സംസ്കരണ പ്ലാൻ്റിനെതിരെയുള്ള ജനകീയ പോരാട്ടത്തിന് എസ്എൻഡിപി യോഗം പിന്തുണ പ്രഖ്യാപിച്ചു

Must Read

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ തോപ്പയിൽ വാർഡിലെ ജനസാന്ദ്രതയേറിയ ആവിയിൽ പ്രദേശത്ത് നിർമിക്കുന്ന ശുചി മുറി മാലിന്യ സംസ്ക്കരണ പ്ലാൻ്റിനെതിരെ മത്സ്യതൊഴിലാളി സഹോദരങ്ങൾ നടത്തുന്ന ജനകീയ സമരത്തിന് എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ്റെ പരിപൂർണമായ ഐക്യദാർഢ്യവും പിന്തുണയും ഉണ്ടാകുമെന്ന് എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി അറിയിച്ചു.
ജനങ്ങളുടെ ആശങ്കകൾ പരിഗണിച്ച് പ്ലാൻ്റ് ഉചിതമായ ജനവാസമില്ലാത്ത സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാൻ ഭരണകൂടം തെയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വെള്ളയിൽ ആവിക്കൽ പ്രദേശത്ത് നടന്ന ജനകീയ പ്രതിഷേധ കൂട്ടായ്മയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സമരസമിതി ചെയർമാൻ ടി.ദാവൂദ് അധ്യക്ഷത വഹിച്ചു. പ്രമുഖ സാംസ്കാരിക പ്രവർത്തകൻ ഡോ.ആസാദ് ഉദ്ഘാടനം നിർവ്വഹിച്ചു. സി പി എം ഒഴികെയുള്ള വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധിക ളും സാമൂഹ്യ സാംസ്ക്കാരിക മത സംഘടനാ പ്രതിനിധികളും മഹല്ല് കമ്മറ്റി – അരയ സമാജം ഭാരവാഹികളും പ്രസംഗിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img