Friday, June 20, 2025

പി. ശാദുലിയുടെ മൃതദേഹം അടക്കം ചെയ്തു 
ആദർശ വിശുദ്ധിയുടെ ജീവിതത്തിനു അന്ത്യം

Must Read

അഷ്‌റഫ് വാണിമേൽ 

നാദാപുരം: ഇന്നലെ അന്തരിച്ച മുസ്‌ലിം ലീഗ് നേതാവ് പി. ശാദുലി (72) യുടെ മൃതദേഹം ഇന്ന്‌ 11. 30 ന് നാദാപുരം ജുമുഅത്തു പള്ളി ഖബർസ്ഥാനിൽ, പ്രോട്ടോകോൾ മാനദണ്ഡങ്ങൾ പാലിച്ച് മറവു ചെയ്തു. മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന പ്രവർത്തക സമിതി അംഗവുമായിരുന്ന ശാദുലി, മുസ്‌ലിം വിദ്യാർത്ഥി ഫെഡറേഷൻ സ്ഥാപകാംഗവും ഗ്രന്ഥ കർത്താവും പ്രഭാഷകനുമായിരുന്നു. പ്രമുഖ കർമ്മശാസ്ത്ര പണ്ഡിതൻ പ്രാച്ചേരി കലന്തൻ മുസ്‌ലിയാരുടെയും കുഞ്ഞിപ്പാത്തു ഹജ്ജുമ്മയുടെയും മകനാണ്. 
1950 ജൂൺ നാലിന് നാദാപുരത്ത് ജനിച്ചു. ഭാര്യ സഫിയ നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ആദർശ വിശുദ്ധിയും മത ചിട്ടയും  കൊണ്ടു രാഷ്ട്രീയ ജീവിതത്തെ മാതൃകാപരമാക്കിയ ജനകീയ നേതാവായിരുന്നു എം. എ ബിരുദ ധാരിയായ ശാദുലി. നാട്ടിൽ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപങ്ങളുടെയും മത സ്ഥാപനങ്ങളുടെയും ശില്പിയും നടത്തിപ്പുകാരനുമായിരുന്നു.ഇന്ന് രാവിലെ 11 ന് നാദാപുരം ജുമാമസ്ജിദിൽ നടന്ന  മയ്യിത്ത് നിസ്കാരത്തിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി.പ്രതിപക്ഷ ഉപനേതാവ് പി. കെ കുഞ്ഞാലിക്കുട്ടി, എം. പി മാരായ ഇ. ടി മുഹമ്മദ് ബഷീർ, പി.വി അബ്ദുൽ വഹാബ്, അബ്ദുസമദ് സമദാനി, കെ. മുരളീധരൻ, ബിനോയ് വിശ്വം, മുസ്‌ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി. എം എ സലാം, സയ്യിദ്  മുനവ്വറലി ശിഹാബ് തങ്ങൾ, എം എൽ എ മാരായ  രമേശ് ചെനിത്തല, ഇ. കെ വിജയൻ, കെ.കെ രമ, കെ. പി കുഞ്ഞമ്മദ് കുട്ടി, കെ.പി എ മജീദ്, നജീബ് കാന്തപുരം, പി. ഉബൈദുല്ല, കുറുക്കോളി മൊയ്തീൻ, മുൻ മന്ത്രി പി. കെ. കെ ബാവ, ദുബൈ കെ എം സി സി നേതാക്കളായ ഇബ്രാഹിം എളേറ്റിൽ, ഒ. കെ ഇബ്രാഹിം എന്നിവർ അനുശോചനം അറിയിച്ചു. സംസ്കാരാനന്തരം നാദാപുരം അങ്ങാടിയിൽ ചേർന്ന അനുശോചന പൊതുയോഗം ഇ. കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു. സൂപ്പി നരിക്കാട്ടീരി സ്വാഗതം പറഞ്ഞു. പഞ്ചായത്തു ബോർഡ് പ്രസിഡന്റ് വി. വി മുഹമ്മദലി അനുശോചന സന്ദേശം അറിയിച്ചു. കുറുക്കോളി മൊയ്‌ദീൻ എം എൽ എ,  യൂത്തു ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ്, സി. പി. ഐ. എം ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ, സി. വി. എം വാണിമേൽ, യു. രാജീവൻ മാസ്റ്റർ, മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം. എ റസാഖ് മാസ്റ്റർ, വി. പി കുഞ്ഞികൃഷ്ണൻ, അഡ്വ: പി. ഗവാസ്, കോടോത്ത് അന്ത്രു, ടി. ശാക്കിർ, അഹമ്മദ് പുന്നക്കൽ, അഖില മര്യാട്ട്, ബാംഗളത്ത് മുഹമ്മദ്, ഡോ: ഉവൈസ് സലാഹി, മിസ്‌ബഹ് കീഴരിയൂർ, നസീർ വളയം, കെ. ജി ലത്തീഫ്, കെ. വി നാസർ, മധു പ്രസാദ്‌, ഏരത്ത്‌ ഇഖ്ബാൽ തുടങ്ങിയവർ പ്രസംഗിച്ചു. വലിയാണ്ടി ഹമീദ് നന്ദി പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img