Saturday, June 21, 2025

ഐ.സി.പി. സര്‍വേയ്ക്ക് ജില്ലയില്‍ തുടക്കമായി

Must Read

ഇന്റര്‍നാഷണല്‍ കമ്പാരിസണ്‍ പ്രോഗ്രാം (ഐ.സി.പി.) 2021 ന്റെ ഭാഗമായുള്ള വിവര ശേഖരണത്തിന് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട മാര്‍ക്കറ്റുകളിലും കടകളിലും തുടക്കമായി. വാങ്ങല്‍ശേഷി തുല്യത (പര്‍ച്ചേസിങ് പവര്‍ പാരിറ്റി ) അടിസ്ഥാനമാക്കി മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ ഇന്റര്‍- കണ്‍ട്രി താരതമ്യം കണക്കാക്കുന്ന സൂചികയാണ് ഐ. സി .പി. ഐക്യരാഷ്ട്രസഭയുടെ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍, ലോകബാങ്ക് , ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് എന്നിവയുടെ നേതൃത്വത്തിലാണ് ഐ.സി.പി റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലെ എന്യൂമറേറ്റര്‍മാര്‍ മാര്‍ക്കറ്റുകളും കടകളും സന്ദര്‍ശിച്ച് പ്രധാനപ്പെട്ട മുഴുവന്‍ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെയും വില ശേഖരിയ്ക്കും. പച്ചക്കറികള്‍, പഴങ്ങള്‍ , മറ്റു ഭക്ഷ്യവസ്തുക്കള്‍, തുണിത്തരങ്ങള്‍ , ചെരുപ്പ്, ഫര്‍ണിച്ചറുകള്‍, പെയിന്റിങ് സാമഗ്രികള്‍, ഗൃഹോപകരണങ്ങള്‍ , ഇലക്ട്രിക് ഉപകരണങ്ങള്‍, മരുന്നുകള്‍, മോട്ടോര്‍ വാഹനങ്ങള്‍, മൊബൈല്‍ ഫോണ്‍, ടി.വി., കമ്പ്യൂട്ടര്‍, ബാഗ്, കുട , വാച്ച് , സ്വര്‍ണം തുടങ്ങിയവയുടെ വിലയാണ് ശേഖരിക്കുന്നത്. 2021 ല്‍ വിനിമയം നടന്നിട്ടുള്ള ഉല്‍പ്പന്നങ്ങളുടെ 2022 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള വിലയാണ് അതാതു മാസങ്ങളില്‍ ശേഖരിക്കകയെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് കോഴിക്കോട് ഡയറക്ടര്‍ എഫ്.മുഹമ്മദ് യാസിര്‍
അറിയിച്ചു.
.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img