Saturday, June 21, 2025

യു.ടി.ഖാദർ കോൺഗ്രസ് നിയമസഭകക്ഷി ഉപനേതാവ്

Must Read

മംഗളൂരു:മുൻ മന്ത്രി യു.ടി.ഖാദറിനെ കോൺഗ്രസ് കർണാടക നിയമസഭ കക്ഷി ഉപനേതാവായി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചു.എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി വാർത്തകുറിപ്പിൽ അറിയിച്ചതാണിത്.ഞായറാഴ്ച നടത്തിയ നിയമനത്തിന് ഉടൻ പ്രാബല്യമുണ്ട്.
മംഗളൂരു മണ്ഡലത്തിൽ നിന്ന് തുടർച്ചയായി നാലാം തവണ നിയമസഭയിൽ എത്തിയ ഖാദർ സിദ്ധാരാമയ്യ മന്ത്രിസഭയിൽ അംഗമായിരുന്നു.
ലെജിസ്ലേറ്റീവ് കൗൺസിൽ കോൺഗ്രസ് പാർട്ടി നേതാവായി തന്നേക്കാൾ ജൂനിയറായ ബി.കെ.ഹരിപ്രസാദിനെ നിയമിച്ചതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം സി.എം.ഇബ്രാഹിം കോൺഗ്രസ് വിട്ട പശ്ചാത്തലത്തിലാണ് ഖാദറിന്റെ നിയമനം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img