Tuesday, June 24, 2025

കടലിൽ വീണ യുവതിയെ രക്ഷിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

Must Read

മംഗളൂരു: യുവതിയെ രക്ഷിക്കാൻ കടലിൽ ചാടിയ യുവാവ് മുങ്ങി മരിച്ചു.മുന്നൂർ ഗ്രാമത്തിൽ ഉളിയയിലെ ല്ലോയ്ഡ് ഡിസൂസയാണ്(28)സോമേശ്വരം ബീച്ചിൽ അപകടത്തിൽ പെട്ടത്.കൊടേകാറിലെ അശ്വിത ഫെറാഓയെ(22) പരുക്കുകളോടെ മംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സുഹൃത്തുക്കളായ യുവാവും യുവതിയും ഒരുമിച്ചാണ് കടപ്പുറത്ത് എത്തിയത്.സംസാരിച്ചിരിക്കുന്നതിനിടെ യുവതി ക്ഷുഭിതയായി കടലിൽ ചാടുകയായിരുന്നു എന്ന് തീരസുരക്ഷ സേന പറഞ്ഞു.പിന്നാലെ യുവാവും ചാടി.സുരക്ഷാ സേനയിലെ മോഹൻ ചന്ദ്ര, സുജിത്, അശോക് സോമേശ്വർ, മത്സ്യത്തൊഴിലാളികളായ കല്പേശ്, ഗിരീഷ് എന്നിവർ ചേർന്ന് ഇരുവരേയും കരകയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവ് മരിച്ചിരുന്നു.
ഉള്ളാൾ പൊലീസ് കേസെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img