Tuesday, June 24, 2025

ജുവനൈല്‍ഹോമില്‍ നിന്ന് കാണാതായ ആറു പെണ്‍കുട്ടികളെയും കണ്ടെത്തി; നാലുപേരെ കണ്ടെത്തിയത് നിലമ്പൂര്‍ എടക്കരയില്‍

Must Read

കോഴിക്കോട്: വെള്ളിമാട്കുന്ന് ജുവനൈല്‍ഹോമില്‍ നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളെയും കണ്ടെത്തി.  രണ്ടുപേരെ ബംഗളുരുവില്‍ നിന്ന് കണ്ടെത്തിയിരുന്നു. മറ്റുള്ള നാലുപേരെ നിലമ്പൂര്‍ എടക്കരയില്‍ നിന്നാണ് കണ്ടെത്തിയത്. ഇവരെ കോഴിക്കോട്ടെത്തിച്ച് ചോദ്യം ചെയ്യും.  ബംഗളൂര്‍ മഡിവാള മാരുതിനഗറിലെ ഹോട്ടലില്‍ വെച്ചാണ് ഒരാള്‍ പിടിയിലായത്. മറ്റുള്ളവര്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഒരു പെണ്‍കുട്ടിയെ ബംഗളുരുവില്‍ നിന്നു തന്നെ കണ്ടെത്താന്‍ കഴിഞ്ഞു. അവശേഷിച്ചവര്‍ ട്രെയിന്‍മാര്‍ഗം പാലക്കാട് എത്തി. അവിടെ നിന്ന് ന്ിലമ്പൂര്‍ എത്തിയെന്നാണ് പൊലീസ് പറയുന്നത്.  റിപ്പബ്ലിക് ദിനത്തില്‍ വൈകുന്നേരം നാലുമണിയോടെയാണ് പെണ്‍കുട്ടികള്‍ ജുവനൈല്‍ഹോമില്‍നിന്ന് കടന്നുകളഞ്ഞത്. ഏഴുമണിയോടെയാണ് അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചത്. ചേവായൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടികള്‍ ബംഗളുരുവിലേക്ക് കടന്നതായി വിവരം ലഭിച്ചിരുന്നു. മഡിവാള മാരുതി നഗറിലെ ഹോട്ടലില്‍ താമസത്തിന് എത്തിയ പെണ്‍കുട്ടികളില്‍ നിന്ന് തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ മൊബൈല്‍ ഫോണ്‍ കളവുപോയി എന്നാണ് പറഞ്ഞത്. ഹോട്ടല്‍ അധികൃതര്‍ക്ക് സംശയം തോന്നി  പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പെണ്‍കുട്ടികള്‍ക്കൊപ്പം തൃശൂര്‍, കൊല്ലം ഭാഗത്തുള്ള രണ്ടു യുവാക്കളും പിടിയിലായിട്ടുണ്ട്. യുവാക്കള്‍ പെണ്‍കുട്ടികളെ ട്രെയിനില്‍ നിന്ന് പരിചയപ്പെടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കോഴിക്കോട് നിന്ന് ട്രെയിന്‍ മാര്‍ഗമാണ് പെണ്‍കുട്ടികള്‍ ബംഗളുരുവില്‍ എത്തിയത്. വിനോദസഞ്ചാരത്തിന് പോവുകയാണെന്നാണ് പെണ്‍കുട്ടികള്‍ യുവാക്കളോട് ആദ്യം പറഞ്ഞത്. പിന്നീട് കാര്യങ്ങള്‍ വ്യക്തമാക്കിയപ്പോള്‍ തങ്ങള്‍ അവരെ സഹായിക്കാന്‍ കൂടെ എത്തുകയായിരുന്നു എന്നാണ് യുവാക്കള്‍ പൊലീസിനോട് പറഞ്ഞത്. ഹോട്ടല്‍ ജീവനക്കാര്‍ വിവരങ്ങള്‍ അന്വേഷിച്ചതോടെ പന്തികേട് തോന്നിയ പെണ്‍കുട്ടികള്‍ ഹോട്ടല്‍ കെട്ടിടത്തിന്റെ മതില്‍ചാടി രക്ഷപ്പെടുകയായിരുന്നു. പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് ചായിപ്പോയത്.
സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തു. അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ്കുമാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കമ്മിഷന്‍ അംഗം ബി.ബബിത ചില്‍ഡ്രന്‍സ്‌ഹോം സന്ദര്‍ശിച്ചു. ജുവനൈല്‍ഹോമില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. 

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img