Friday, June 20, 2025

മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ പേരമകൾ തൂങ്ങിമരിച്ച നിലയിൽ

Must Read

മംഗളൂരു:മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ബി.എസ്.യദ്യൂരപ്പയുടെ പേരമകളെ ബംഗളൂരുവിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.രണ്ടാമത്തെ മകൾ പത്മാവതിയുടെ മകൾ ഡോ.സൗന്ദര്യ(30)യാണ് മരിച്ചത്.
ബംഗളൂരു വസന്ത് നഗറിലെ വീട്ടിൽ വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് മൃതദേഹം കണ്ടതെന്ന് പൊലീസ് പറഞ്ഞു.
കോളിംഗ് ബെല്ലടിക്കുകയും വാതിലിൽ മുട്ടുകയും ചെയ്തിട്ടും പ്രതികരണം ഇല്ലെന്ന് വീട്ടുവേലക്കാരാണ് ഭർത്താവ് ഡോ.നിരഞ്ജനെ അറിയിച്ചത്.മൊബൈൽ ഫോണിൽ വിളിച്ച് മറുപടി ഇല്ലാത്തതിനെ ത്തുടർന്ന് വീട്ടിൽ എത്തിയ നിരഞ്ജൻ മറ്റൊരു താക്കോൽ ഉപയോഗിച്ച് തുറക്കുകയായിരുന്നു.തൂങ്ങിക്കിടന്ന സൗന്ദര്യയെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
2018ലായിരുന്നു ഡോക്ടർ ദമ്പതികളുടെ വിവാഹം.ഒമ്പത് മാസം പ്രായമായ കുഞ്ഞുണ്ട്.


- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img