ഖുത്ബുസ്സമാൻ ഓർമ്മ പുസ്തകം പ്രകാശനം ചെയ്തു
മലപ്പുറം: പ്രമുഖ സൂഫിവര്യനും ഖാദിരിയ്യ ത്വരീഖത്തിന്റെ ആത്‌മീയ ഗുരുവുമായിരുന്ന ഖുത്ബുസ്സമാൻ ഡോ. ശൈഖ് യുസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിസ്തിയുടെ ഓർമ്മ പുസ്തകം പ്രകാശനം ചെയ്തു. അദ്ദേഹത്തിന്റെ വേർപാടിന്റെ മൂന്നാം വാർഷിക ദിനത്തോടനുബന്ധിച്ചു മലപ്പുറം ഖുത്ബുസ്സമാൻ എജ്യുലാന്റിൽ നടന്ന പ്രകാശന സംഗമം പി ഉബൈദുല്ല എം എൽ എ ഉൽഘാടനം നിർവഹിച്ചു. ആത്മീയതയിലധിഷ്ഠിതമായ ഒരു നവ സമൂഹത്തെ വാർത്തെടുക്കാൻ പ്രവർത്തിച്ച ഖുത്ബുസ്സമാന്റെ സന്ദേശങ്ങൾ വരും തലമുറക്ക് വെളിച്ചം നൽകുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനുള്ള ദിശാസൂചികയായി ഓർമ്മപുസ്തകം മാറട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി മുഖ്യാതിഥിയായി. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. പി. വി മനാഫ് അരീക്കോട് പ്രഭാഷണം നിർവ്വഹിച്ചു. ഏഴാം ശാഹ് ജീലാനി സനദ് ദാനം ഉസ്താദ് അബ്ദുല്ല മുസ്‌ലിയാർ കാരാപ്പറമ്പ് നിർവ്വഹിച്ചു. ശൈഖ് മുഹമ്മദ് ബാവ ഉസ്താദ് എടയൂർ ഉപഹാര സമർപ്പണം നിർവ്വഹിച്ചു. ശാഹ് ജീലാനി അസോസിയേഷൻ സംഘടിപ്പിച്ച ഖുത്ബുസ്സമാൻ മാല ആലാപന മത്സത്തിലെ വിജയികൾക്ക് ശൈഖ് ഹംസ ഉസ്താദ് കാലടി, ശൈഖ് എസ്. എ മൗലവി വളാഞ്ചേരി, മുഹമ്മദ് ജാനിഷ് പടപ്പറമ്പ് എന്നിവർ അവാർഡ് ദാനം നിർവഹിച്ചു. ശാഹ് മുഹമ്മദ് നജ്മുദ്ധീൻ ജീലാനി സ്വാഗതം പറഞ്ഞ സംഗമത്തിൽ മുഹമ്മദ് അസ്‌ലം ഹുദവി കോഡൂർ ആധ്യക്ഷനായി. ശൈഖ് സുലൈമാൻ ഹുദവി അഞ്ചചവിടി, ശൈഖ് അബ്ദുന്നാസിർ മഹ്ബൂബി അരക്കു പറമ്പ് തുടങ്ങിയവർ ആശംസ പ്രഭാഷണങ്ങൾ നിർവ്വഹിച്ചു. മുഹമ്മദ് സ്വാദിഖ് ജീലാനി കുന്നുംപുറം മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ശൈഖ് അബ്ബാസ് ഫൈസി വഴിക്കടവ്, അബ്ദുൽ വഹാബ് ഹുദവി പയ്യനാട്, ശാഹ് മുഹ്‌യിദ്ധീൻ ജീലാനി മലപ്പുറം, ഹനീഫ ഹാജി വളാഞ്ചേരി, ശിഹാബ് ഓണമ്പിള്ളി, ഇബ്രാഹിം ബാഖവി പുല്ലൂർ, അബ്ദുൽ മജീദ് മുസ്‌ലിയാർ വഴിക്കടവ്, ശൈഖ് ഹിദായത്തുള്ള മഹ്ബൂബി, നസീർ മേലേതിൽ, അബ്ദുൽ ബാരി ഹുദവി മേൽമുറി തുടങ്ങിയവർ സംബന്ധിച്ചു. ശാഹ് സയ്യിദ് ശറഫുദ്ധീൻ തങ്ങൾ വല്ലപ്പുഴ പ്രാർത്ഥനയും ശാഹ് അബ്ദുൽ സലാം ജീലാനി മലപ്പുറം നന്ദിയും പറഞ്ഞു. ശാഹ് ഹനീഫ ജീലാനി കൊട്ടപ്പുറം, ഹാഫിസ് അബ്ദുൽ ഖാദിർ ജീലാനി പുല്ലൂർ, മുഹമ്മദ് ശാഫി പേരാമ്പ്ര, ഉസൈദുദ്ധീൻ കൂട്ടിലങ്ങാടി എന്നിവരുടെ നേതൃത്വത്തിൽ ഖവ്വാലി സദസ്സും അരങ്ങേറി.