കോഴിക്കോട് :അനിമൽ ഹസ്ബൻഡറി ഡിപ്പാർട്ട്മെന്റിലെ റിട്ടേർഡ് ഡെപ്യൂട്ടി ഡയറക്ടറും, കോഴിക്കോട് മുൻ മേയറും എംപി യുമായിരുന്ന ശ്രീമതി.എ കെ പ്രേമജത്തിന്റെ ഭർത്താവുമായ, ഡോ.കെ രവീന്ദ്രനാഥ് (84) വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ചു. കോഴിക്കോട് വീട്ടിലായിരുന്നു മരണം.
മക്കൾ: ശ്രീ.പ്രേംനാഥ് രവീന്ദ്രനാഥ് (എക്സിക്യൂട്ടീവ് ഡയറക്ടർ, കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ ), ഡോ. പ്രവീൺ രവീന്ദ്രനാഥ് (ഓസ്ട്രേലിയ). മരുമക്കൾ: ലയ അശോകൻ, ഡോ.എവലിൻ മനോഹർ(ഓസ്ട്രേലിയ).