മംഗളൂരു:കർണാടകയിൽ വാരാന്ത്യ കർഫ്യൂ പിൻവലിച്ചു. രാത്രി 10 മുതൽ രാവിലെ അഞ്ചു വരെയുള്ള രാത്രികാല കർഫ്യൂ തുടരും.
പ്രതിദിന കോവിഡ് കേസുകൾ വർധിക്കുന്നുണ്ടെങ്കിലും അതിനനുസൃതമായി ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ വർധനവില്ലെന്ന് കർണാടക സാങ്കേതിക ഉപദേശക സമിതിയുടെ റിപ്പോർട്ടിനെത്തുടർന്നാണ് കർഫ്യൂ ഒഴിവാക്കിയത്.