റിയാദ്: റിയാദിലെ കല, കായിക, സാംസ്കാരിക സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസിന് 2022 -23 വർഷത്തേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു. ഭാരവാഹികൾ ഇങ്ങനെ: നൗഷാദ് ആലുവ(പ്രസിഡന്റ് ), ഷഫീഖ് പാറയിൽ (ജനറൽ സെക്രട്ടറി ), സിജോ മാവേലിക്കര ( ട്രഷറർ ), ഷൈജു പച്ച (കോർഡിനേറ്റർ),തങ്കച്ചൻ വർഗീസ് , നബീൽ ഷാ( വൈസ് പ്രസിഡന്റുമാർ ), ഷമീർ കല്ലിങ്കൽ, സജീർ സമദ് (സെക്രട്ടറിമാർ), നൗഷാദ് പള്ളത്ത് (ജോ: ട്രഷറർ) ഷാഫി നിലമ്പൂർ, ബാലഗോപാലൻ (സ്പോർട്സ് ),ജബ്ബാർ പൂവാർ,ഹരി കായംകുളം ( ആർട്സ് ),അനിൽകുമാർ തമ്പുരു, സാജിത് ഖാൻ (ഐ ടി)സുനിൽ ബാബു എടവണ്ണ, ലുബൈബ് കൊടുവള്ളി ( മീഡിയ ) അഷ്‌റഫ് , സുൽഫി കൊച്ചു( വടം വലി ) സാജിദ് നൂറനാട് ( പിആർഒ ) എന്നിവരെയും തെരഞ്ഞെടുത്തു. അൽ മദീന ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പ്രസിഡൻറ് നവാസ് ഒപ്പീസ് അധ്യക്ഷത വഹിച്ചു. ഒൻപതാം വാർഷിക ജനറൽ ബോഡി യോഗം രക്ഷാധികാരി അലി ആലുവ ഉദ്ഘാടനം ചെയ്തു. ജോയിൻറ് സെക്രട്ടറി ഹരി കായംകുളം കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സാജിദ് നൂറനാട് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ഷാൻ പെരുമ്പാവൂർ സ്വാഗതവും ഷാനവാസ് ആലുങ്കൽ നന്ദിയും പറഞ്ഞു.സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട് , നാസർ കാരന്തൂർ, റഫീഖ് തങ്ങൾ ആശംസകൾ നേർന്നു.
രക്ഷാധികാരി അലി ആലുവ, ഉപദേശക സമിതി അംഗങ്ങളായ സലാം പെരുമ്പാവൂർ, ഡൊമിനിക് സാവിയോ എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.


