Thursday, June 19, 2025

ഫൈസൽ ബാഫഖി തങ്ങൾ വൈറ്റ് ഗാഡ് സ്‌റ്റേറ്റ് കോ ഓഡിനേറ്റർ

Must Read


പൊന്നാനി: മുസ്‌ലിം യൂത്തു ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഫൈസൽ ബാഫഖി തങ്ങളെ യൂത്തു ലീഗ് വൈറ്റ്‌ ഗാർഡ് സ്റ്റേറ്റ് കോ ഓഡിനേറ്റർ ആയി തെരെഞ്ഞെടുത്തു. കേരളത്തിൽ ഒരു ലക്ഷത്തിലേറെ അംഗസംഖ്യയുള്ള സന്നദ്ധ സംഘടനയാണ് വൈറ്റ്‌ ഗാഡ്. പ്രളയക്കെടുതികൾ, കോവിഡ് ബാധിച്ച് മരണപ്പെട്ട അനാഥ മൃത ദേഹങ്ങൾ മറവു ചെയ്യൽ, ജാതി മത ഭേദമെന്യേ പ്രളയാനന്തരം ആരാധനാലയ ശുചീകരണം, ദുരന്ത ഭൂമികളിൽ അടിയന്തിര സഹായമെത്തിക്കൽ തുടങ്ങി ആശ്വാസ- സേവന പ്രവർത്തനങ്ങളിലൂടെ രാജ്യത്തിൻറെ മൊത്തം ശ്രദ്ധ പിടിച്ചു പറ്റിയ സേവന സംഘടനയാണ് വൈറ്റ് ഗാഡ്. വൈറ്റ്‌ ഗാർഡിന്റെ സേവനവും നെറ്റ്‌ വർക്കും വിപുലപ്പെടുത്തുന്നതു സംബന്ധിച്ച് കഴിഞ്ഞ ദിവസം മൂന്നാറിൽ സംഘടിപ്പിക്കപ്പെട്ട യൂത്തു ലീഗ് സംസ്ഥാന ത്രി ദിന എക്സിക്യുട്ടീവ് കാന്പിന്റെ തീരുമാനമനുസരിച്ചാണ് ഫൈസൽ ബാഫഖി തങ്ങൾ വൈറ്റ് ഗാഡ് ചുമതല ഏല്പിക്കപ്പെട്ടത്. മുസ്‌ലിം ലീഗ് നേതാക്കളും മുൻ എം എൽ എ മാരുമായ സയിദ് ഉമർ ബാഫഖി തങ്ങൾ, വി. പി. സി തങ്ങൾ എന്നിവരുടെ പേരക്കുട്ടിയാണ് ഫൈസൽ ബാഫഖി. മുസ്‌ലിം ലീഗ് പൊന്നാനി മണ്ഡലം പ്രസിഡന്റ് സയിദ്‌ അഹമ്മദ് ബാഫഖി തങ്ങൾ പിതാവാണ്. പൊന്നാനി മുനിസിപ്പാലിറ്റിയിൽ നിന്ന് രണ്ടു തവണ മത്സരിച്ചു ജയിച്ചിട്ടുണ്ട്. 

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img