മംഗളൂരു:ഹാസൻ ജില്ലയിലെ ചന്നരായ പട്ടണത്തിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് ദക്ഷിണ കന്നട ജില്ലക്കാരായ രണ്ടു യുവാക്കൾ മരിച്ചു.പുത്തൂർ ഈശ്വരമംഗളയിലെ ദേവിപ്രസാദ് ഷെട്ടി(33),കൊൾനാട് ബരെബെട്ടു കെളഗിനയിലെ സുദർശൻ(32) എന്നിവരാണ് മരിച്ചത്.
ബംഗളൂരുവിൽ സ്വകാര്യ ഐ.ടി കമ്പനിയിൽ ജോലിചെയ്യുകയായിരുന്നു ദേവിപ്രസാദ്.സുദർശൻ മുഡിപ്പു ഇൻഫോസിസ് കമ്പനിയിലും.സുഹൃത്തുക്കളായ ഇരുവരും നേരത്തെ ഒരേ കമ്പനിയിൽ ജോലി ചെയ്തിട്ടുണ്ട്. ദേവിപ്രസാദിന്റെ ഭാര്യയുടെ കന്നിപ്രസവം അടുത്തതിനാൽ ലീവെടുത്ത് നാട്ടിലേക്ക് വരുംവഴിയാണ് അപകടം.ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായി തകർന്നു.

