Friday, June 20, 2025

സുധാകരനെതിരെ ഭീഷണി പ്രസംഗം: കെ പി അനില്‍കുമാറിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കി

Must Read

കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ തെരുവില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി  ഒഡെപെക് ചെയര്‍മാന്‍ കെ.പി അനില്‍കുമാര്‍ നടത്തിയ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കി. പ്രകോപനവും ഭീഷണിയും മുഴക്കിയ അനില്‍കുമാറിനെതിരേ നടപടിയാവശ്യപ്പെട്ട് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാറാണ് സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. കൊലവിളി പ്രസംഗം നടത്തിയിട്ടും കേസെടുക്കാതെ സാഹചര്യത്തിലാണ് കമ്മിഷണര്‍ ഓഫിസില്‍ നേരിട്ട് എത്തി പരാതി നല്‍കിയതെന്ന് പ്രവീണ്‍കുമാര്‍ പറഞ്ഞു. പിണറായിയും സി.പി.എമ്മും അനില്‍കുമാറിന് ക്വട്ടേഷന്‍ ജോലിയാണോ നല്‍കിയതെന്ന് പ്രവീണ്‍കുമാര്‍ ചോദിച്ചു.
കൊടി സുനിയും കിര്‍മാണി മനോജും ജയിലില്‍ പോയ ഒഴിവിലേക്ക് പകരക്കാരനായി സി.പി.എം കണ്ടെത്തിയ ആളാണ് അനില്‍കുമാറെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു.
 പേപ്പട്ടിയെ തല്ലിക്കൊല്ലുന്നതുപോലെ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ തെരുവിലിട്ട് കൈകാര്യം ചെയ്യാന്‍ ഇവിടെ ആണുങ്ങളുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം കെ.പി.അനില്‍കുമാര്‍ ഭീഷണി മുഴക്കിയത്. ഇത്രയും പ്രകോപനം ഉണ്ടാക്കിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ല. കെപിസിസി പ്രസിഡന്റിനെ തല്ലിക്കൊല്ലണമെന്ന് പൂര്‍വവൈരാഗ്യത്തിന്റെ പേരില്‍ ഒരാള്‍ പ്രസംഗിക്കുമ്പോള്‍ ഏത് മാനദണ്ഡം അനുസരിച്ചാണ് സംരക്ഷണം നല്‍കുന്നതെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണമെന്നും പ്രവീണ്‍കുമാര്‍ ആവശ്യപ്പെട്ടു. 

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img