Wednesday, June 18, 2025

ജാ​ഗ്രതൈ, ഓൺലൈൻ തട്ടിപ്പുകൾക്ക് പുതിയ രീതിയിൽ

Must Read

കണ്ണപുരം സ്വദേശിക്ക് 38,469/- രൂപ നഷ്ടപ്പെട്ടു. വാട്സാപ്പ് മെസേജ് കണ്ട് shopify എന്ന ആപ്ലിക്കേഷൻ വഴി ഇൻവെസ്റ്റ്മെന്റ് ചെയ്ത് പ്രോഫിറ്റ് ലഭിക്കുന്നതിനായി പണം നൽകിയ കണ്ണപുരം സ്വദേശിക്ക് 38,469/- രൂപ നഷ്ടപ്പെട്ടു. പ്രതികളുടെ നിർദ്ദേശപ്രകാരം വിവിധ അക്കൌണ്ടുകളിലേക്ക് പണം നൽകിയ ശേഷം നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ നൽകാതെ വഞ്ചിക്കുകയായിരുന്നു.

Telegram,Facebook & Whatsapp തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുന്ന ആളുകൾ സൈബർ കുറ്റകൃത്യങ്ങളെ പറ്റി നിരന്തരം ജാഗ്രത പുലർത്തേണ്ടതാണ്. അജ്ഞാത അക്കൌണ്ടുകളിൽ നിന്നും വരുന്ന മെസ്സേജുകളോട് പ്രതികരിക്കാതിരിക്കുക, വീഡിയോ കോൾ എടുക്കാതിരിക്കുക.
നവ മാധ്യമങ്ങളിൽ കാണുന്ന പരസ്യങ്ങൾക്ക് പിന്നാലേ പോയി പണം നഷ്ടപ്പെടുത്താതിരിക്കുക.
വിദേശത്തു നിന്നും പണം അയക്കുന്നവർ ഏജൻറ് മുഖേന പണം അയക്കാതെ ബാങ്കുകൾ വഴിയും money ട്രാൻഫർ വഴിയും പണം അയക്കുക. അല്ലാത്തപക്ഷം നിങ്ങളുടെ ബന്ധപ്പെട്ടവരുടെ അക്കൌണ്ടിലേക്ക് ഫ്രോഡ് പണം വരാനും അത് HOLD/LIEN ആകാനുമുള്ള സാധ്യത കൂടുതലാണ്.
ആരും തന്നെ വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ചു trading ചെയ്യുന്നതിനും പാർട്ട് ടൈം ജോലി ചെയ്യുന്നതിനും പണം നൽകാതിരിക്കുക.
Online ലോൺ നൽകാമെന്ന് പറഞ്ഞു വിളിക്കുന്നവർക്ക് യാതൊരു കാരണവശാലും അങ്ങോട്ട് പണം അയച്ചുകൊടുക്കുകയോ അവർ നൽകുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ആപ്ലികേഷൻ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുത് ഇത് നിങ്ങളുടെ ഫോണിലെ വിവരങൾ അവർക്ക് ചോർത്തി നൽകിയേക്കാം.
അജ്ഞാത നമ്പറിൽ നിന്ന് വിളിച്ച് പോലീസിൽ നിന്നാണെന്നും, കൊറിയറിൽ നിന്നാണെന്നും നിങ്ങൾക്കെതിരെ കേസുണ്ടെന്നും മറ്റും പറഞ്ഞു വിളിക്കുന്ന കോളുകളോട് പ്രതികരിക്കാതിരിക്കുക.
യാതൊരു കാരണവശാലും നിങ്ങളുടെ അക്കൌണ്ട് വിവരങ്ങളോ , ആധാർ മറ്റ് ID വിവരങ്ങളോ ആർക്കും ഷെയർ ചെയ്യാതിരിക്കുക.
 കസ്റ്റമർ കെയർ നമ്പർ ഗൂഗിൾ സെർച്ച് ചെയ്ത് വിളിക്കുമ്പോൾ ശ്രദ്ധ പുലർത്തുക.
പരിചയമില്ലാത്ത നമ്പറുകളിൽ നിന്നും വരുന്ന വീഡിയോ കോളുകൾ യാതൊരു കാരണവശാലും എടുക്കാതിരിക്കുക

ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 1930 എന്ന നമ്പറിൽ വിളിച്ച് അറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ചു പരാതി രജിസ്റ്റർ ചെയ്യാവുന്നതോ ആണ്.

A Kannapuram resident lost ₹38,469 via a Shopify investment scam on WhatsApp. Public urged to avoid unknown links, fake job offers, and report cyber crimes at 1930 or cybercrime.gov.in.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img