Friday, June 20, 2025

പ്രവാസികൾക്കായുള്ള നിർബന്ധ കൊറന്റീൻ പിൻവലിക്കണം: കെഎംസിസി ഫൗണ്ടേഴ്‌സ്

Must Read

ഓർഗനൈസേഷൻ മലപ്പുറം: പ്രവാസികൾക്ക് മാത്രം ഏഴ് ദിവസത്തെ നിർബന്ധ കോറൻറീൻ ഏർപ്പെടുത്തിയ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നടപടി പ്രവാസികളോട് കാട്ടുന്ന കൊടും ക്രൂരതയാണെന്നും പ്രവാസികളെ ഒറ്റപ്പെടുത്തുന്ന ഇത്തരം തീരുമാനങ്ങളെ  ഗവ:പുന:പരിശോധിക്കണമെന്നുംയു എ ഇ കെഎംസിസി ഫൗണ്ടേഴ്‌സ്‌ ഓർഗനൈസേഷൻ പ്രവർത്തക സമിതി ആവശ്യപ്പെട്ടു. വേങ്ങര അൽവഫ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ചെയർമാൻ മലയിൽ അബ്ദുല്ലക്കോയ അധ്യക്ഷത വഹിച്ചു. ദുബൈ കെഎംസിസി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റിൽ ഉൽഘാടനം ചെയ്തു. ജനറൽ കൺവീനർ ഇബ്രാഹിം കുട്ടി ചൊക്ലി സ്വാഗതം പറഞ്ഞു. കെഎംസിസി ഓവർസീസ് ഓർഗനൈസർ സി വി എം വാണിമേൽ മുഖ്യ പ്രഭാഷണം നടത്തി. സംഘടനയുടെ നേതൃത്വത്തിൽ പ്രസിദ്ധപ്പെടുത്തുന്ന കെ എം സി സി ചരിത്ര പുസ്തകത്തിന്റെ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിക്കാനും റമസാൻ മാസത്തിൽ നടത്തി വരുന്ന ‘ താങ്ങായവർക്ക് തണലേകാൻ ‘ പദ്ധതിയുടെ ഫണ്ട് ശേഖരണം ഊർജ്ജപ്പെടുത്തുന്നതിനും തീരുമാനിച്ചു.
ഹഖീം തുപ്പിലക്കാട്, കെ എം എ ബക്കർ, ടി. പി അബ്ദുൽ ഖാദർ വാരം, സലാം കണ്ണാടിപ്പറന്പ്, ബീരാവുണ്ണി ത്രിത്താല, അഹമ്മദ് പോത്താംകണ്ടം, അശ്റഫ് കളത്തിങ്കപ്പാറ, തയ്യംബാടി ബാവ ഹാജി, ടി. ഹംസ കണ്ണൂർ, സൈതലവി പൂളക്കാട്, സലീം ചാലിശ്ശേരി, മംഗലം ബാവ, ബശീർ കൂട്ടായി, ബപ്പൻകുട്ടി നടുവണ്ണൂർ, അബ്ബാസ് പന്തല്ലൂർ, ബീരാൻ ആക്കോട്, സിദ്ദീഖ് പറവണ്ണ, അലി മംഗലാടൻ, അഹമ്മദ് ഹാജി ഐലക്കാട്, അബൂബക്കർ ബിപി അങ്ങാടി, യൂസഫ് കൊന്നോല,ശുകൂർ ധർമ്മടം, സൈതലവി ഹാജി പാലക്കാട്‌, എം. സി ഹാജി മലപ്പുറം, അബുഹാജി കാലൊടി, അശ്റഫ് വളാഞ്ചേരി എന്നിവർ പ്രസംഗിച്ചു. ഇക്കഴിഞ്ഞ ദിവസങ്ങളിൽ വിടപറഞ്ഞ കെഎംസിസി യുടെ ജീവ നാഡിയും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ: പി. എ ഇബ്രാഹിം ഹാജി, സി. കെ ഉസ്മാൻ ഹാജി കതിരൂർ എന്നിവരുടെ പരലോക മോക്ഷത്തിനുവേണ്ടി യോഗത്തിൽ പ്രാർത്ഥന നടത്തി. 

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img