കോൺഗ്രസ് അംഗമാണ്
23കാരി ഡി.ത്രിവേണി
മംഗളൂറു: ബല്ലാരി കോർപ്പറേഷൻ മേയറായി കോൺഗ്രസ് അംഗം ഡി.ത്രിവേണി തെരഞ്ഞെടുക്കപ്പെട്ടു. കർണാടകയിൽ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന ഖ്യാതിയോടെയാണ് പട്ടികജാതിയിലെ ഈ 23 കാരി അങ്കിയണിയുന്നത്.
പട്ടികജാതി സംവരണ മേയർ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ത്രിവേണിക്ക് 28 വോട്ടുകളും എതിർസ്ഥാനാർത്ഥി ബിജെപിയിലെ നാഗരത്നമ്മക്ക് 16വോട്ടുകളും ലഭിച്ചു.പട്ടികവർഗ്ഗ വനിത സംവരണ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മത്സരിക്കാൻ മറ്റു അംഗങ്ങൾ ഇല്ലാത്തതിനാൽ കോൺഗ്രസിലെ ബി.ജാനകി എതിരില്ലാതെ ആ പദവിയിൽ എത്തി.
മൊത്തം 44കൗൺസിലർമാരാണുള്ളത്.