Thursday, June 19, 2025

കാസർകോട് നഗരത്തിലെ കിണറ്റിൽ
അഴുകിയ മൃതദേഹം കണ്ടെത്തി

Must Read

കാസർകോട്: നഗരത്തിൽ ദേശീയ പാതയോരത്ത് കറന്തക്കാട് അശ്വനി നഗറിലെ കിണറ്റിൽ 45 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന നിലയില്‍ കണ്ടെത്തി.
തിങ്കളാഴ്ച രാവിലെ ഒമ്പതു മണിയോടെ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിസരത്തെ വീട്ടുകാര്‍ ചെന്ന് നോക്കിയപ്പോഴാണ് ആള്‍മറയുള്ള കിണറ്റില്‍ മൃതദേഹം കണ്ടത്.
കിണറില്‍ ഇലകളും മറ്റും വീഴാതിരിക്കാന്‍ വലകൊണ്ട് മൂടിയിരുന്നു. വല നീങ്ങിയ നിലയില്‍ കണ്ടാണ് കിണര്‍ പരിശോധിച്ചത്.വെള്ള ഷർട്ടും കറുത്ത പാന്റ്സുമാണ് വേഷം.
കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ടൗൺ പൊലീസ്, അഗ്‌നിരക്ഷാ സേന, ഫോറന്‍സിക്ക് വിഭാഗം, വിരലടയാള വിദഗ്ധര്‍ തുടങ്ങിയവര്‍ പരിശോധന നടത്തി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img