Thursday, June 19, 2025

ടാങ്കര്‍ ലോറി മറിഞ്ഞ് വാതകം ചോര്‍ന്നു; ഡ്രൈവര്‍ക്ക് പരുക്ക്

Must Read

മംഗഴൂറു: കൊച്ചിയിൽ നിന്ന് വരികയായിരുന്ന ടാങ്കര്‍ ലോറി ഇന്ന് പുലർച്ചെ മംഗളൂറിനടുത്ത തൊക്കോട് കല്ലാപ്പില്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. ടാങ്കര്‍ ലോറി ഡ്രൈവര്‍ മയൂരിനെ (40) പരിക്കുകളോടെ ഫാദര്‍ മുള്ളേര്‍സ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വാതകം ചോരുന്നതിന് മുമ്പ് പ്രശ്നം പരിഹരിച്ചു. അഗ്‌നിരക്ഷാസേന, എസിപി ധന്യ എന്‍ നായക്, സൗത്ത് ട്രാം, ഉള്ളാള്‍ സ്റ്റേഷന്‍ ഓഫീസര്‍ സന്ദീപ് ജി എസ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ടാങ്കറില്‍ നിന്ന് ചോര്‍ന്നൊലിക്കുന്ന വാതകത്തിന്റെ ദുര്‍ഗന്ധം ഹൈവേക്ക് ചുറ്റുമുള്ള പ്രദേശം മുഴുവന്‍ നിറഞ്ഞു.

സ്ഥലത്തെത്തിയ ബിഎഎസ്എഫ് സുരക്ഷാ സംഘം സമീപത്തെ സ്ഥാപനങ്ങളോട് വൈദ്യുതി ബള്‍ബുകളും ട്യൂബ് ലൈറ്റുകളും ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടു. അപകട സ്ഥലത്ത് ഇരുവശത്തുമുള്ള ഗതാഗതം ട്രാഫിക് പൊലീസ് തടഞ്ഞു. ബിഎഎസ്എഫില്‍ നിന്ന് വിതരണം ചെയ്ത രണ്ട് കൂറ്റന്‍ ക്രെയിനുകളും രണ്ട് ചെറിയ ക്രെയിനുകളും ഉപയോഗിച്ചാണ് ലോറി ആദ്യം റോഡില്‍ നിന്ന് നീക്കം ചെയ്തത്. പിന്നീട് കെമിക്കല്‍ ടാങ്കര്‍ സുരക്ഷിതമായി ഉയര്‍ത്തി മറ്റൊരു ട്രക്കില്‍ കയറ്റി.
ടാങ്കില്‍ നിന്ന് ചോര്‍ന്ന രാസവസ്തു സോപ്പ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നതിനാല്‍ മാരകമല്ലെന്ന് ബിഎഎസ്എഫ് സുരക്ഷാ ഓഫീസര്‍ പറഞ്ഞു. ഉള്ളാള്‍ എം.എല്‍.എ യു.ടി ഖാദര്‍ ബംഗളുരുവിലായിരുന്നെങ്കിലും തന്റെ പി.എ പ്രവീണിനെ സംഭവസ്ഥലത്തേക്ക് അയച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img