മംഗളൂരു: റബ്ബര്‍ ടാപ്പിങ് കത്തി നെഞ്ചില്‍ കുത്തിക്കയറിയതിനെ തുടര്‍ന്ന് യുവതി മരിച്ചു. സുള്ള്യക്കടുത്ത എഡമനഗള ബലക്കബയില്‍ ശിവരാമിന്റെ ഭാര്യ ഗീതയാണ്(33) രാത്രി ഏഴോടെ അപകടത്തില്‍ പെട്ടത്.
സ്വന്തം റബ്ബര്‍ തോട്ടത്തില്‍ ടാപ്പിങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ യുവതി തെന്നി വീഴുകയായിരുന്നു. വീഴ്ചയില്‍ മൂര്‍ച്ചയേറിയ കത്തി നെഞ്ചില്‍ കയറി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബെല്ലാരെ പൊലീസ് കേസെടുത്തു.