Thursday, June 19, 2025

ബ്രഹ്മപുരം മാലിന്യപ്രശ്‌നം; പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ തര്‍ക്കം

Must Read

കൊച്ചി: കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നിലെ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും. കോര്‍പറേഷന്‍ ഓഫീസിന്റെ വഴി തടഞ്ഞുള്ള സമരം അനുവദിക്കില്ലെന്ന പൊലീസ് നിലപാടാണ് നേരിയ സംഘര്‍ഷത്തിന് കാരണമായത്.

കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ പന്തല്‍കെട്ടിയാണ് കോണ്‍ഗ്രസ് സമരം നടത്തുന്നത്. ഓഫീസിലേക്ക് എത്തുന്ന ജീവനക്കാരെ കടത്തിവിടില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിലപാടെടുത്തു. എന്നാല്‍, ഇത് അനുവദിക്കാനാവില്ലെന്നും ഓഫീസിന്റെ വഴിയടച്ചുള്ള സമരം പാടില്ലെന്നും പൊലീസും അറിയിച്ചു.

ബ്രഹ്മപുരം മാലിന്യ പ്രശ്‌നത്തില്‍ കോര്‍പ്പറേഷന്‍ മേയര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. രാവിലെ അഞ്ച് മണിക്ക് തുടങ്ങിയ സമരം വൈകീട്ട് അഞ്ചിന് അവസാനിക്കും. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ രാവിലെ ഒമ്പത് മണിക്കാണ് സമരം ഉദ്ഘാടനം ചെയ്യുക. കൊച്ചിയിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് സമരം നടത്തുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. നഗരത്തിലെ എല്ലാ ജനങ്ങളുടേയും പിന്തുണ തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img