Thursday, June 19, 2025

മൂന്ന് വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്ക് മംഗളൂറു സര്‍വ്വകലാശാല ഡോക്ടറേറ്റ് നല്‍കി

Must Read

മംഗളൂറു: വിദ്യാഭ്യാസ മേഖലയിലെ സേവനങ്ങള്‍ പരിഗണിച്ച് മംഗളൂറു സര്‍വ്വകലാശാല മൂന്ന് പേര്‍ക്ക് ഡോക്ടറേറ്റ് നല്‍കാന്‍ തീരുമാനിച്ചു. വിതരണം ഇന്ന് വൈകുന്നേരം സര്‍വ്വകലാശാല ചടങ്ങില്‍ നടക്കുമെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. പി.എസ്. യഡപഡിത്തായ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കണച്ചൂര്‍ എജുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഹാജി യു.കെ.മോണു, കാര്‍ക്കള മുനിയാല്‍ സഞ്ജീവിനി ഫാം ആന്റ് ഡയറി ചെയര്‍മാന്‍ ജി.രാമകൃഷ്ണ ആചാര്‍, മംഗളൂറു ശാരദ വിദ്യാലയ ചെയര്‍മാന്‍ പ്രൊഫ. എം.ബി. പൂരണിക് എന്നിവര്‍ക്കാണ് ഡോക്ടറേറ്റ്.

മോണുവിനും പൂരണികിനും വിദ്യാഭ്യാസ മേഖലയിലെ സേവനത്തിനും ആചാറിന് കാര്‍ഷിക, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ മുന്‍നിറുത്തിയുമാണ് ആദരം. കഴിഞ്ഞ ഡിസംബര്‍ രണ്ടിന് ചേര്‍ന്ന സിണ്ടിക്കേറ്റ് യോഗമാണ് ഡോക്ടറേറ്റ് നല്‍കേണ്ടവരുടെ പട്ടിക തയ്യാറാക്കിയത്. ജനുവരി 11ന് ചാന്‍സലര്‍ കൂടിയായ കര്‍ണാടക ഗവര്‍ണര്‍ അംഗീകാരം നല്‍കി എന്ന് വി.സി.പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ യൂനിവേഴ്‌സിറ്റി ഭരണവിഭാഗം റജിസ്റ്റ്രാര്‍ ഡോ. കിഷോര്‍ കുമാര്‍, പരീക്ഷ വിഭാഗം റജിസ്റ്റ്രാര്‍ രാജുകൃഷ്ണ ചല്ലണ്ണന്നവര്‍, പ്രൊഫ. വൈ. സങ്കപ്പ എന്നിവര്‍ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img