Thursday, June 19, 2025

ഇന്ത്യക്ക് നേട്ടമായി; “നാട്ടു നാട്ടു…”വിന് ഓസ്കാർ

Must Read

ലോസ് ഏഞ്ചൽസ്: മികച്ച ഗാനത്തിനുള്ള ഓസ്കാർ പുരസ്കാരം എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ‘ആർ.ആർ.ആർ’ എന്ന ചിത്രത്തിലെ ‘നാട്ടു നാട്ടു…’ ഗാനം നേടി. സംഗീത സംവിധാനം നിർവഹിച്ച കീരവാണിയും വരികളെഴുതിയ ചന്ദ്രബോസും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. നേട്ടം ഇന്ത്യക്ക് സമർപ്പിക്കുന്നതായി കീരവാണി പറഞ്ഞു. മൂന്ന് മിനിറ്റും 36 സെക്കൻഡും ദൈർഘ്യമുള്ള ഗാനം രാഹുൽ സിപ്ലിഗഞ്ച്, കാല ഭൈരവ എന്നിവർ ചേർന്നാണ് ആലപിച്ചത്.

മികച്ച ഷോർട് ഡോക്യുമെന്‍ററി വിഭാഗത്തിലും ഇന്ത്യ പുരസ്കാരം നേടി. കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത ‘ദി എലഫന്‍റ് വിസ്പറേഴ്സ്’ ആണ് നേട്ടം കൊയ്തത്. എന്നാൽ, ഡോക്യുമെന്‍ററി വിഭാഗത്തിൽ ഇന്ത്യയുടെ ഓൾ ദാറ്റ് ബ്രീത്ത്സിന് പുരസ്കാരമില്ല.

എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ആകെ 11 വിഭാഗങ്ങളിൽ നാമനിർദേശം ചെയ്യപ്പെട്ട ഈ ചിത്രം മിച്ച സംവിധാനം, മികച്ച നടൻ, സഹനടി തുടങ്ങി ഏഴ് പുരസ്കാരങ്ങൾ നേടി.
ഹോളിവുഡിലെ ഡോൾബി തിയറ്ററിലാണ് ചടങ്ങ് നടന്നത്. റെഡ് കാർപ്പറ്റിന് പകരം ഷാംപെയിൻ നിറത്തിലെ കാർപ്പറ്റിലാണ് താരങ്ങളെ സ്വീകരിച്ചത്. കൊമേഡിയൻ ജിമ്മി കിമ്മൽ ആയിരുന്നു ചടങ്ങിന്‍റെ അവതാരകൻ. ദീപിക പദുകോൺ അടക്കം പ്രമുഖരാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ‘ആർ.ആർ.ആർ’ ടീമിൽനിന്നും സംവിധായകൻ രാജമൗലി, നടന്മാരായ രാം ചരൺ, ജൂനിയർ എൻ.ടി.ആർ തുടങ്ങിയവർ ഡോൾബി തിയറ്ററിലെത്തി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img