മംഗളൂറു: അന്തരിച്ച കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ട് ആർ.ദ്രുവണനാരായണിന്റെ സംസ്കാരം ഞായറാഴ്ച ഉച്ച രണ്ടിന് ജന്മനാടായ ചാമരാജ നഗർ ഹെഗ്ഗവഡി ഗ്രാമത്തിൽ നടക്കും. മൈസൂറു വിജയനഗറിലെ വീട്ടിലെത്തി പാർട്ടി നേതാക്കളും പ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ ആയിരങ്ങൾ അന്തിമോപചാരം അർപ്പിച്ചു. നെഞ്ചുവേദനയെത്തുടർന്ന് മൈസൂറു വി.വി.മൊഹല്ലയിലെ ഡി.ആർ.എം ആശുപത്രിയിൽ പ്രവേശിപ്പിച്ച ദ്രുവണ നാരായണ ശനിയാഴ്ച രാവിലെയാണ് മരിച്ചത്.
ഭാര്യ വീണയും മക്കളായ ബംഗളൂരുവിലെ അഭിഭാഷകൻ ദർശൻ,ധീരൻ എന്നിവർ അടുത്തുണ്ടായിരുന്നു. പട്ടിക ജാതി സംവരണ മണ്ഡലങ്ങളായ ശാന്തമരഹള്ളിയിൽ നിന്ന് 2004ലും കൊല്ലെഗളിൽനിന്ന് 2008ലും എംഎൽഎയായിരുന്നു.2009ലും2014ലും എംപിയുമായി.