Thursday, June 19, 2025

ബിജെപി പക്ഷം ചേര്‍ന്ന സുമലത എംപിയുടെ പടം ‘ലങ്കേഷ് രംഗമന്ദിര’ത്തില്‍ നിന്ന് നീക്കി

Must Read

മംഗളൂറു: സുമലത എം.പിയുടെ പടം മാണ്ട്യ ബിദരക്കര ഗ്രാമത്തിലെ ‘ലങ്കേഷ് രംഗ മന്ദിര’തിയറ്റര്‍ ചുമരില്‍ നിന്ന് നാട്ടുകാര്‍ നീക്കം ചെയ്തു.കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മാണ്ട്യ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ച സുമലത ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണിത്.

മന്ത്രിയും നടനുമായിരുന്ന അംബരീഷിന്റെ സാമ്പത്തിക സഹായത്തോടെ നിര്‍മ്മിച്ചതാണ് തിയറ്റര്‍. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിനെ ത്തുടര്‍ന്ന് തിയറ്ററിന് അവരുടെ പേര് നല്‍കുകയായിരുന്നു. അംബരീഷിന്റെ വിധവ സുമലതക്ക് ധാരാളം വോട്ടുകള്‍ ലഭിച്ച നാടാണ് ബിദരക്കര.അവരുടെ പടം കൂടി ഡോ.രാജ്കുമാര്‍, അംബരീഷ്, ഗൗരി ലങ്കേഷ് തുടങ്ങിയവരുടെ ഫോട്ടോകള്‍ക്കൊപ്പം ചുമരില്‍ സ്ഥാപിക്കുകയായിരുന്നുവെന്ന് എഴുത്തുകാരനും തിയറ്റര്‍ പ്രവര്‍ത്തകനുമായ ബി.ചന്ദ്ര ഗൗഡ പറഞ്ഞു.ഇനി അവര്‍ ഈ ചുമരിന് കളങ്കമായതിനാല്‍ മാറ്റി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img