കടവത്തൂർ: കടവത്തൂർ സ്വദേശിനിയ ഡോക്ടർ കോഴിക്കോട് ഫ്ലൈറ്റിൽ നിന്ന് വീണു മരിച്ച നിലയിൽ. കടവത്തൂർ കുനിയിൽ താമസിക്കുന്ന ഹോമിയോ ഡോക്ടർ എടപ്പാറ അബൂബക്കറുടെ
ഏക മകളായ ഷദ റഹ്മത്ത് ജഹാൻ (24) മരണപ്പെട്ടത്.
കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ ലിയോ പാർക്ക് ഫ്ലാറ്റിലെ പന്ത്രണ്ടാം നിലയിൽ നിന്ന് വീണാണ് മരണം. വീഴ്ചയിൽ തന്നെ മരണം സംഭവിച്ചതായാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ച പുലർച്ചെ 4 മണിയോടെയായിരുന്നു സംഭവം.
യാനപ്പോയ മെഡിക്കൽ കോളേജിൽ നിന്ന് എം. ബി. ബി. എസ്സ്. കഴിഞ്ഞ ശേഷം പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ താൽക്കാലിക ഡോക്ടർ ആയി സേവനമനുഷ്ടിച്ചു വരികയായിരുന്നു. കഴിഞ്ഞാഴ്ച മെഡിക്കൽ പി. ജി. എൻട്രൻസ് പരീക്ഷ എഴുതിയിരുന്നു.
ഹോമിയോ ഡോക്ടർ മുനീറയാണ് മാതാവ്. ഡോ. അസ്മിൽ ഷാസ് മുഹമ്മദ് (യു. കെ.), ഷഹൽ ഷാസ് മുഹമ്മദ് (മെഡിക്കൽ വിദ്യാർഥി, മംഗളൂരു) എന്നിവർ സഹോദരങ്ങൾ ആണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം കടവത്തൂരിലെ വസതിയിൽ എത്തിയ മൃതദേഹം കുടുംബാംഗങ്ങളുടേയും ബന്ധുമിത്രാദികളുടേയും അന്ത്യ ദർശനത്തിന് ശേഷം കടവത്തൂർ വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.