Thursday, June 19, 2025

എം.കെ രാഘവന് കെ.പി.സി.സിയുടെ താക്കീത്

Must Read

കോഴിക്കോട്: പാര്‍ട്ടിനയങ്ങള്‍ക്കെതിരെ പരസ്യപ്രസ്താവന നടത്തിയ എം.കെ രാഘവന്‍ എം.പിക്ക് കെ.പി.സി.സിയുടെ താക്കീത്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ ആണ് എം.കെ രാഘവനെ താക്കീത് ചെയ്യുന്ന കത്ത് അയച്ചത്. കെ.പി.സി.സി നിര്‍വാഹകസമിതിയില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് കത്ത് നല്‍കിയത്. എ.ഐ.സി.സിയുടെ അറിവോടെയും അനുമതിയോടെയുമാണ് നടപടി.

അഡ്വ. പി. ശങ്കരന്‍ സ്മാരക പുരസ്‌കാരം വി.എം സുധീരന് സമ്മാനിച്ച കോഴിക്കോട്ടെ ചടങ്ങില്‍ വെച്ചാണ് രാഘവന്‍ നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തയിരുന്നത്. കോണ്‍ഗ്രസില്‍ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന രീതിയാണ് നടക്കുന്നത്. വാഴ്ത്തുന്നവര്‍ക്ക് മാത്രമാണ് സ്ഥാനമുള്ളത്. ഇത് വളരെ കഷ്ടമാണ്. എന്ന നിലക്കായിരുന്നു രാഘവന്റെ പ്രസംഗം. പാര്‍ട്ടിയുടെ വേദികളില്‍ പറയേണ്ട കാര്യങ്ങള്‍ അവിടെ പറയാതെ പൊതുവേദികളില്‍ ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ല എന്ന നിലപാടിലാണ് കെ.പി.സി.സി രാഘവന് താക്കീത് ചെയ്തുകൊണ്ട് കത്തയച്ചത്. പാര്‍ട്ടി പ്ലീനറി യോഗത്തില്‍ അടക്കം പങ്കെടുത്തിട്ടും അവിടെയൊന്നും ഉന്നയിക്കാത്ത വിമര്‍ശനം പൊതുവേദിയില്‍ ഉന്നയിച്ചത് അച്ചടക്കലംഘനമായാണ് പാര്‍ട്ടി കാണുന്നത്.

കെ.പി.സി.സി യോഗത്തില്‍ ഇത് രൂക്ഷമായ അഭിപ്രായപ്രകടനങ്ങള്‍ക്ക് ഇടയായെങ്കിലും കോഴിക്കോട്ട് നിന്നുള്ള അംഗങ്ങളുടെ നിലപാട് കൂടി മാനിച്ച് നടപടി താക്കീതില്‍ ഒതുക്കുകയാണുണ്ടായത്. രാഘവനൊപ്പം നിലയയുറപ്പിച്ച കെ. മുരളീധരന്‍ എം.പിക്കും കെ.പി.സി.സി പ്രസിഡന്റ് പ്രസിഡന്റ് കെ. സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. പാര്‍ട്ടി വേദികളില്‍ പറയേണ്ട കാര്യങ്ങള്‍ പുറത്ത് പറയുന്നത് അഭികാമ്യമല്ല എന്നാണ് കത്തില്‍ പറയുന്നത്. മുന്‍ കെ.പി.സി.സി പ്രസിഡന്റ് കൂടിയായ കെ. മുരളീധരന്റെ കാര്യത്തില്‍ നടപടി കുറച്ചുകൂടി മയപ്പെടുത്തിയിട്ടുണ്ട്. എം.കെ രാഘവനെതിരെ കെ.സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img