Thursday, June 19, 2025

വാഹനം പൊളിക്കുന്ന കേന്ദ്രം തുടങ്ങാൻ കെ.എസ്.ആര്‍.ടി.സി

Must Read

സ്വന്തം ലേഖകന്‍

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച പൊളിക്കല്‍നയം അനുസരിച്ച് 15 വര്‍ഷം പഴക്കമുള്ള വാണിജ്യവാഹനങ്ങളും 20 വര്‍ഷം പഴക്കമുള്ള സ്വകാര്യവാഹനങ്ങളും പൊളിക്കാന്‍ നിര്‍ദേശം വന്ന പശ്ചാത്തലത്തില്‍ വാഹനം പൊളിക്കല്‍ കേന്ദ്രം തുടങ്ങാന്‍ കെ.യഎസ്.ആര്‍.ടി.സി. ഇതിനായി സമര്‍പ്പിച്ച അപേക്ഷ അനുവദിച്ചതായി സര്‍ക്കാര്‍ ഉത്തരവ് വന്നു. സ്വകാര്യ പങ്കാളിത്തത്തോടെയോ നേരിട്ടോ പൊളിക്കല്‍ കേന്ദ്രം തുടങ്ങാനാണ് ആലോചന. ഏപ്രില്‍ ഒന്നുമുതല്‍ 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ നിരത്തില്‍ നിന്ന് മാറ്റേണ്ടിവരും. സംസ്ഥാന സര്‍ക്കാര്‍ 20 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്കും നിരത്തിലിറങ്ങാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ പുതിയ നിര്‍ദേശം കൊണ്ടുവന്നതോടെ 2019ലെ ഉത്തരവ് അസാധുവായി.

സംസ്ഥാനത്ത് 22 ലക്ഷം വാഹനങ്ങള്‍ പൊളിക്കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. അംഗീകൃത പൊളിക്കല്‍ കേന്ദ്രം തുടങ്ങുന്നത് വാഹനയുടമകള്‍ക്ക് ആശ്വാസമാകും. നിലവില്‍ പൊളിക്കല്‍ കേന്ദ്രങ്ങള്‍ ഉള്ളത്് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമാണ്. കെ.എസ്.ആര്‍.ടി.സി കൂടുതല്‍ പൊളിക്കല്‍ കേന്ദ്രങ്ങള്‍ തുടങ്ങുമോ എന്ന് വ്യക്തമല്ല. നിലവില്‍ ഒന്നിനാണ് അനുമതിയുള്ളത്. ആവശ്യത്തിന് പൊളിക്കല്‍ കേന്ദ്രങ്ങള്‍ വരുന്നതുവരെ കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ പ്രത്യേകമായി സൂക്ഷിക്കേണ്ടിവരും. പൊളിക്കുന്ന വാഹനത്തിന്റെ ഉടമകള്‍ക്ക് പുതിയ വാഹനം വാങ്ങുമ്പോള്‍ നികുതിയിളവും മറ്റും ലഭിക്കണമെങ്കില്‍ അംഗീകൃതകേന്ദ്രത്തില്‍ നിന്ന് പൊളിക്കണം.
കെ.എസ്.ആര്‍.ടി.സിയെ സംബന്ധിച്ചിടത്തോളം പഴയ ബസുകളുടെ ഉപയോഗം നിയന്ത്രിക്കുന്നത് വലിയ പ്രതിസന്ധിയാവും. 1660 ബസുകളാണ് കണ്ടം ചെയ്യേണ്ടിവരുന്നത്. ഇതില്‍ ആയിരം ബസുകള്‍ ഇപ്പോഴും സര്‍വീസ് നടത്തുന്നവയാണ്. പൊളിക്കുന്ന വാഹനങ്ങളുടെ ഭാഗങ്ങള്‍ ഇരുമ്പുരുക്ക് നിര്‍മാണ കമ്പനികള്‍ പുനരുപയോഗത്തിനായി വാങ്ങും. 2022ല്‍ രാജ്യത്തെ ആദ്യത്തെ പൊളിക്കല്‍ കേന്ദ്രം നോയിഡയില്‍ തുടങ്ങിയിരുന്നു. പ്രാദേശിക തലത്തില്‍ പൊളിക്കല്‍കേന്ദ്രങ്ങള്‍ ചിലയിടത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. കോഴിക്കോട്ടെ അരവിന്ദ്‌ഘോഷ് റോഡിലും മറ്റും വാഹനങ്ങളുടെ പാര്‍ട്‌സുകള്‍ വില്‍പനക്ക് ഉണ്ട്. എന്നാല്‍ ഇവിടെ വാഹനം പൊളിക്കാന്‍ സൗകര്യം കുറവാണ്. നിലവില്‍ കെ.എസ്.ആര്‍.ടി.സിയുടെ സ്ഥലം ഇതിനായി ഉപയോഗപ്പെടുത്താനാണ് നീക്കം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img