കോഴിക്കോട്: വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനുള്ള ജില്ലാ ഡെവലപ്‌മെന്റ് കോ-ഓര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ (ഡിഐഎസ്എച്ച് ) 2022-2023 യോഗം ചേര്‍ന്നു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കെ. മുരളീധരന്‍ എം.പി അധ്യക്ഷനായി.
വിവിധ വകുപ്പുകള്‍ മുഖേന നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തി. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ഉണ്ടാകാവുന്ന വിഷയങ്ങള്‍ പാര്‍ലമെന്റില്‍ അറിയിക്കുന്നതിനായി അവ രേഖാമൂലം നല്‍ണമെന്ന് എം.പി നിര്‍ദ്ദേശം നല്‍കി.
എ.ഡി.എം. സി മുഹമ്മദ് റഫീഖ് സ്വാഗതവും ദാരിദ്ര ലഘുകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ കെ.കെ വിമല്‍ രാജ് നന്ദിയും പറഞ്ഞു.