കോഴിക്കോട്: എഫ്.എസ്.ഇ.ടി.ഒ.യുടെ നേതൃത്വത്തില്‍ കെ. എസ്.ടി.എ. ഹാളില്‍ വെച്ച് നടത്തിയ സാര്‍വ്വദേശീയ വനിതാ ദിന പരിപാടി കാനത്തില്‍ ജമീല എം.എല്‍ എ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.എസ്.സ്മിജ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ. സംസ്ഥാന സെക്രട്ടറി കെ. ബദറുന്നീസ മുഖ്യ പ്രഭാഷണം നടത്തി. കെ.ജി.എന്‍ എ . സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ഷീന, കെ.എസ്.ടി.എ. സംസ്ഥാന എക്‌സിക്യൂട്ടീവ് കെ.ഷാജിമ, കെ.എന്‍. സജീഷ് നാരായണന്‍ , എ എം.ജയശ്രീ , എന്‍. ഷസി ത എന്നിവര്‍ സംസാരിച്ചു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി പി.സി. ഷജീഷ് കുമാര്‍ സ്വാഗതവും, സബ് കമ്മിറ്റി കണ്‍വീനര്‍ സിന്ധുരാജന്‍ നന്ദിയും പറഞ്ഞു.