Thursday, June 19, 2025

റമസാന്‍: മാനവിക മൂല്യങ്ങളെ പ്രസരിപ്പിക്കാനുള്ള അവസരം -നരസിംഹാനന്ദ

Must Read

കോഴിക്കോട്: വിദ്വേഷങ്ങളെ തിരസ്‌ക്കരിച്ചും നന്മകളെ പരിപോഷിപ്പിച്ചും മാനവിക മൂല്യങ്ങളെ പ്രസരിപ്പിക്കാനുള്ള സുവര്‍ണ്ണാവസരമാക്കി റമസാനിനെ മാറ്റണമെന്ന് രാമകൃഷ്ണ മിഷന്‍ സെക്രട്ടറി സ്വാമി നരസിംഹാനന്ദ അഭിപ്രായപ്പെട്ടു.
ഖാസി നാലകത്ത് മുഹമ്മദ് കോയ ഫൗണ്ടേഷന്‍ റമസാനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടു നില്‍ക്കുന്ന കനിവ് കാമ്പയിന്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പദ്ധതിയിലേക്ക് അദ്ദേഹം തുക കൈമാറി.

ഖാസി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.വി.മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.വി.പി. മായിന്‍ കോയ,ആര്‍. ജയന്ത് കുമാര്‍, കെ.വി. ഇസ്ഹാഖ്,എ.വി.സെക്കീര്‍, എന്നിവര്‍ സംസാരിച്ചു. എം.വി.റംസി ഇസ്മായില്‍ സ്വാഗതവും പി.ടി.ആസാദ് നന്ദിയും പറഞ്ഞു. നഗരത്തിലെ നിര്‍ദ്ധനരായ രോഗികള്‍ക്ക് ആശുപത്രികളിലേക്ക് സഞ്ചരിക്കാനുള്ള സൗജന്യ ആംബുലന്‍സ് സര്‍വ്വീസ്, തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് ഉപജീവനാര്‍ത്ഥം ഉന്തുവണ്ടി, ഈദിന്റെ ഭാഗമായി അഗതി കുടുംബങ്ങള്‍ക്ക് പുതു വസ്ത്ര വിതരണം തുടങ്ങിയ പദ്ധതികളാണ് കനിവ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img