Friday, June 20, 2025

സി പി എം ജില്ലാ സമ്മേളനത്തിന് തുടക്കമായി

Must Read

കോഴിക്കോട്: സി പി എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടക്കുന്ന ജില്ലാ സമ്മേളനത്തിന് തുടക്കമായി. കടപ്പുറത്ത് ഉത്സവാന്തരീക്ഷത്തിലാണ് സംഘാടക സമിതി ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ബുധനാഴ്ച വരെ നീണ്ടു നില്‍ക്കുന്ന സമ്മേളന പരിപാടികള്‍ക്ക് പതാക ഉയര്‍ത്തിയത്. രക്തസാക്ഷികളുടെ ഓര്‍മകള്‍ ജ്വലിക്കുന്ന കുടീരങ്ങളില്‍ നിന്ന് പതാകയും കൊടിമരവും വഹിച്ചുള്ള ജാഥകള്‍ പൊതുസമ്മേളനകേന്ദ്രമായ കടപ്പുറത്തെ ഇ എം എസ് നഗറിലെത്തിക്കുകയായിരുന്നു. മുദ്രാവാക്യം വിളികളും കരിമരുന്ന് പ്രയോഗങ്ങളും അന്തരീക്ഷം ശബ്ദ മുഖരിതമാക്കി.
വേങ്ങേരിയിലെ വിജു–വിജയന്‍ രക്തസാക്ഷി കുടീരത്തില്‍ നിന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗം മാമ്പറ്റശ്രീധരന്റെ നേതൃത്വത്തില്‍ പതാകയും മാങ്കാവിലെ കെ കെ രാമന്‍ സ്മൃതി മണ്ഡപത്തില്‍ നിന്ന് കൊടിമരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം മെഹബൂബിന്റെ നേതൃത്വത്തിലും കടപ്പുറത്തെത്തിച്ചു. പ്രതിനിധിസമ്മേളന നഗരിയായ എം കേളപ്പന്‍ നഗറില്‍ ജ്വലിപ്പിക്കാനുള്ള ദീപശിഖ ബേപ്പൂരിലെ പേരോത്ത് രാജിവന്റെ കുടീരത്തില്‍നിന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി വിശ്വന്റെ നേതൃത്വത്തിലാണ് കൊണ്ടുവന്നത്.
കടപ്പുറത്ത് നടന്ന ചടങ്ങില്‍ സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ എ പ്രദീപ്കുമാര്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി പി രാമകൃഷണന്‍ സംസാരിച്ചു. മന്ത്രി പി എ മുഹമ്മദ്‌റിയാസ്, ജില്ലാ സെക്രട്ടറി പി മോഹനന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ജോര്‍ജ് എം തോമസ്, വി പി കുഞ്ഞികൃഷ്ണന്‍, കെ കുഞ്ഞമ്മദ്, എംഎല്‍എ മാരായ കാനത്തില്‍ ജമീല, കെ എം സച്ചിന്‍ദേവ്, കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം കെ കെ ലതിക എന്നിവര്‍ പങ്കെടുത്തു.

സി. പി. എം കോഴിക്കോട് ജില്ല സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് കടപ്പുറത്തെ സമ്മേളന നഗരിയിൽ സ്വാഗത സംഘം ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ പതാക ഉയർത്തുന്നു.
- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img