Thursday, June 19, 2025

എസ്.എസ്.എല്‍.സി പരീക്ഷ ഒമ്പതിന് തുടങ്ങും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Must Read

കോഴിക്കോട്: എസ്.എസ്.എല്‍.സി പരീക്ഷ ഒമ്പതിന് തുടങ്ങും. സംസ്ഥാനത്ത് അഞ്ചുലക്ഷത്തില്‍പരം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. കോഴിക്കോട് ജില്ലയില്‍ മാത്രം 43,137 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നുണ്ട്. 205 കേന്ദ്രങ്ങളാണ് ജില്ലയില്‍ ഉള്ളത്. 43,116 റഗുലര്‍ വിദ്യാര്‍ത്ഥികളും പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത 21 വിദ്യാര്‍ത്ഥികളും ഉണ്ട്. താമരശ്ശേരി വിദ്യാഭ്യാസജില്ലയില്‍ നിന്നാണ് കൂടുതല്‍ കുട്ടികള്‍ ഉള്ളത്. ഇവിടെ 72 കേന്ദ്രങ്ങളിലായി 14,879 കുട്ടികള്‍ പരീക്ഷ എഴുതുന്നു. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയില്‍ 12,552 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നു. അധ്യാപകരും അനധ്യാപകരുമായി ജില്ലയില്‍ പതിനായിരത്തോളം പേര്‍ പരീക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുണ്ട്.


വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം പകരാന്‍ ജില്ലാ പഞ്ചായത്തും കോര്‍പറേഷനും വിവിധ പരിപാടികള്‍ ആവിഷ്‌കരിക്കുകയുണ്ടായി. ചോദ്യപേപ്പറുകള്‍ ട്രഷറിയിലേക്ക് മാറ്റി. പരീക്ഷാഹാളില്‍ എന്തെങ്കിലും തരത്തിലുള്ള ക്രമക്കേട് കണ്ടെത്തുകയാണെങ്കില്‍ ഇന്‍വിജിലേറ്റര്‍മാര്‍ക്ക് നടപടിയെടുക്കാം. ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇന്‍വിജിലേറ്റര്‍മാര്‍ മൊബൈല്‍ ഫോണ്‍ പരീക്ഷാഹാളില്‍ കൊണ്ടുപോവാന്‍ പാടില്ല. നിരീക്ഷണത്തിന് സംസ്ഥാനത്ത് നാലുവിധത്തിലുള്ള സംവിധാനം ഉണ്ടാവും. പ്രിന്‍സിപ്പല്‍ സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലാണ് സംസ്ഥാനതലത്തിലുള്ള കമ്മിറ്റി. ഡി.ഡി.ഇമാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ നിരീക്ഷണം ഉണ്ടാവും. കൊവിഡ് സാഹചര്യം ഒരു പരിധിവരെ ഒഴിഞ്ഞെങ്കിലും കുട്ടികളെ കൂട്ടംകൂടി നില്‍ക്കാന്‍ അനുവദിക്കില്ല. ഇത് ശ്രദ്ധിക്കാന്‍ അധ്യാപകരെ ചുമതലപ്പെടുത്തും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img