Thursday, June 19, 2025

ലിംഗ നീതിയും ഭരണഘടനയും: സെമിനാര്‍ സംഘടിപ്പിച്ചു

Must Read

കോഴിക്കോട്: ലിംഗനീതി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ലിംഗ നീതിയും ഭരണഘടനയും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കേരള വനിതാ കമ്മീഷന്‍, കേരള പോലീസ് അസോസിയേഷന്‍, കോഴിക്കോട് സിറ്റിയുമായി സഹകരിച്ചാണ് സെമിനാര്‍ സംഘടിപ്പിച്ചത്. കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതിദേവി സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

കേരള പോലീസ് രാജ്യത്തെ ഏറ്റവും മികച്ച പോലീസ് എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. നിയമം നടപ്പാക്കാന്‍ ചുമതലപ്പെട്ട പോലീസുദ്യോഗസ്ഥര്‍ക്ക് ലിംഗ നീതിയും ഭരണഘടനയും എന്ന വിഷയങ്ങളില്‍ പ്രാവീണ്യം നേടാന്‍ ഇത്തരം സെമിനാറില്‍ പങ്കെടുക്കുന്നത് വഴി സാധിക്കുമെന്നും അഡ്വ. പി. സതിദേവി പറഞ്ഞു.

കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം റജീന പി.കെ അധ്യക്ഷത വഹിച്ചു. അഡിഷണല്‍ ഗവ. പ്ലീഡര്‍ പി.എം.ആതിര വിഷയാവതരണം നടത്തി.കോഴിക്കോട് സിറ്റിയിലെ നൂറിലധികം പോലീസ് ഉദ്യോഗസ്ഥര്‍ സെമിനാറില്‍ പങ്കെടുത്തു.

ചിന്താവളപ്പ് മജെസ്റ്റിക് ഹാളില്‍ നടന്ന പരിപാടിയില്‍ സിറ്റി പോലീസ് മേധാവി രാജ്പാല്‍ മീണ, കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഷിനോദാസ്. എസ്. ആര്‍, വനിതാ സെല്‍ ഇന്‍സ്പെക്ടര്‍ ഉഷ.പി, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി ശശികുമാര്‍.കെ എന്നിവര്‍ സംസാരിച്ചു. കേരള പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി വി. പി. പവിത്രന്‍ സ്വാഗതവും ജിജി നാരായണന്‍ നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img