Thursday, June 19, 2025

വീട്ടിൽ നിന്ന് 60 പവൻ കവർന്നു

Must Read

കാസർകോട്: ബദിയടുക്ക പള്ളത്തടുക്കയിലെ അബ്ദുര്‍ റസാഖിന്റെ ഇരുനില വീട്ടില്‍നിന്ന് 60 പവന്‍ സ്വര്‍ണം കൊള്ളയടിച്ചതായി പരാതി.
വീട്ടുകാര്‍ എല്ലാവരും ഞായറാഴ്ച എതിര്‍തോടുള്ള ബന്ധുവീട്ടില്‍ പോയതായിരുന്നു. തിങ്കളാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് കിടപ്പ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 60 പവന്‍ സ്വര്‍ണാഭരണങ്ങൾ കവര്‍ച്ച നടത്തിയത് അറിഞ്ഞതെന്ന് പരാതിയില്‍ പറഞ്ഞു.

കാസര്‍കോട് ഡിവൈ. എസ്.പി പി. കെ സുധാകരന്‍, ബദിയടുക്ക എസ് ഐ പി റുമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീടിന് സമീപത്തെ സി സി ടി വികള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img