കോഴിക്കോട്: അസംഘടിത മേഖലയിലെ സ്ത്രീത്തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് രൂപീകൃതമായ പെണ്‍കൂട്ട് മുതിര്‍ന്ന സ്ത്രീത്തൊഴിലാളികളെ ആദരിക്കുന്നു.60 വയസ്സിനു മുകളില്‍ പ്രായമുള്ള മിഠായിത്തെരുവിലെ തൊഴിലാളി സ്ത്രീകളെയാണ് മാര്‍ച്ച് എട്ടിന് വനിതാ ദിനത്തില്‍ ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഹാളില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ആദരിക്കുന്നത്. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നിന്നും എം. എ . തിയേറ്ററില്‍ ഒന്നാം റാങ്ക് നേടിയ പെണ്‍കൂട്ടിന്റെ സാരഥി കബനി എച്ചിനെയും ചടങ്ങില്‍ ആദരിക്കുന്നു
വൈകിട്ടു 5 മണിക്ക് പെണ്‍കൂട്ട് അവതരിപ്പിക്കുന്ന തെരുവുനാടകം
‘തൊഴിലി’ പബ്ലിക് ലൈബ്രറിക്ക് സമീപം, കിഡ്‌സണ്‍ കോര്‍ണറില്‍ അരങ്ങേറും