കോഴിക്കോട്: മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം ദേവതിയാല്‍ പ്രത്യാശയില്‍ ആദര്‍ശ് നാരായണ്‍(23) ആണ് മരിച്ചത്.

ഇന്ന് രാവിലെ ഏഴുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. താമസിക്കുന്ന മെന്‍സ് ഹോസ്റ്റലിന്റെ മൂന്നാംനിലയില്‍ നിന്നാണ് ചാടിയത്. പുലര്‍ച്ചെയാണ് സംഭവം എന്നാണ് പൊലീസിന്റെ നിഗമനം. റിട്ട. സി.ആര്.പി.എഫ് ജവാന് നാരായണന്റെയും വീട്ടമ്മയായ രജനിയുടെയും മകനാണ്. ആദിത്യ നാരായണന് ഏക സഹോദരിയാണ്.
വിദ്യാര്‍ത്ഥികളും കെട്ടിടനിര്‍മാണ തൊഴിലാളികളുമാണ് മൃതദേഹം കണ്ടെത്തിയത്. ഇടത് കൈയിന്റെ ഞരമ്പ് മുറിച്ച നിലയിലായിരുന്നു മൃതദേഹം. നാദാപുരം എ.എസ്.പി നിഥിന്‍രാജിന്റെ നേതൃത്വത്തില്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. വടകരയില്‍നിന്ന് ഫോറന്‍സിക് വിദഗ്ധരും സ്ഥത്തൈത്തി. ആദര്‍ശ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സഹപാഠികള്‍ പറഞ്ഞു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. അത്തോളി പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്.