Thursday, June 19, 2025

ജില്ലാതല ആശ ഫെസ്റ്റ് ശ്രദ്ധേയമായി

Must Read

കോഴിക്കോട്: രോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ വടകര ഇരിങ്ങലിലെ സര്‍ഗ്ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ സംഘടിപ്പിച്ച ജില്ലാതല ആശ ഫെസ്റ്റ് ശ്രദ്ധേയമായി. നാടന്‍പ്പാട്ട്, മൈം, സംഘനൃത്തം എന്നീ ഇനങ്ങളില്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ 16 ടീമുകള്‍ ഫെസ്റ്റില്‍ മാറ്റുരച്ചു.

പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ്ജ് ഡോ.ദിനേഷ് കുമാര്‍.എ.പി അധ്യക്ഷനായിരുന്നു. ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കമ്മിഷണര്‍ എം.എസ്.മാധവിക്കുട്ടി മുഖ്യാതിഥിയായിരുന്നു.

ആശമാരുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ആശ ഫെസ്റ്റ് സംഘടിപ്പിച്ചത്. നാടന്‍പാട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം ഓര്‍ക്കാട്ടേരി ബ്ലോക്കും രണ്ടാം സ്ഥാനം ഉള്ള്യേരി ബ്ലോക്കും മൂന്നാം സ്ഥാനം ഒളവണ്ണ ബ്ലോക്കും കരസ്ഥമാക്കി. മൈം മത്സരത്തില്‍ ഒന്നാം സമ്മാനം ഓര്‍ക്കാട്ടേരി ബ്ലോക്ക് നേടി.രണ്ടും മൂന്നൂം സ്ഥാനങ്ങള്‍ ചെറുവണ്ണൂര്‍, മേലടി ബ്ലോക്കുകളും കരസ്ഥമാക്കി. സംഘനൃത്തത്തില്‍ വടകര ബ്ലോക്കിനാണ് ഒന്നാം സ്ഥാനം. കോഴിക്കോട് കോര്‍പ്പറേഷന്‍ രണ്ടാം സ്ഥാനവും കുറ്റ്യാടി ബ്ലോക്ക് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരങ്ങളില്‍ വിജയികളായ ടീമിനെ സംസ്ഥാന തലത്തില്‍ നടക്കുന്ന ഫെസ്റ്റില്‍ പങ്കെടുപ്പിക്കും. വിജയികള്‍ക്കുള്ള സമ്മാനദാനം ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. നവീന്‍.എ നിര്‍വഹിച്ചു.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വിവിധങ്ങളായ പദ്ധതികളും ആരോഗ്യ സേവനങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ആരോഗ്യവകുപ്പും പൊതുജനങ്ങളും തമ്മിലുള്ള ലിങ്ക് ആയി പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരാണ് ആശ വര്‍ക്കര്‍മാര്‍. ഒരു വാര്‍ഡില്‍ ഒരു ആശ എന്ന നിലയിലാണ് നിലവില്‍ ആശ പ്രോഗ്രാം നടന്നു കൊണ്ടിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ നിലവില്‍ 2017 ആശമാരാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 26 പേര്‍ പട്ടികവര്‍ഗ്ഗ കോളനികളില്‍ പ്രവര്‍ത്തിക്കുന്നതിനായി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ നിന്ന് തന്നെ തെരെഞ്ഞെടുത്തിട്ടുള്ള ഊരുമിത്രം ആശമാരാണ്. പരിപാടിയോടനുബന്ധിച്ച് വിവ കേരള പദ്ധതിയുടെ ഭാഗമായി അനീമിയ പരിശോധനയും നടത്തി.

ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രേമ.പി. പി, മേലടി സി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേഷ് ബാബു, എഫ്. എച്ച്. സി ഇരിങ്ങല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുനിത.എസ്, മാസ്സ് മീഡിയ ഓഫിസര്‍ (ഇന്‍ചാര്‍ജ്) മുഹമ്മദ് മുസ്തഫ. കെ തുടങ്ങിയവര്‍ പങ്കെടുത്തു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.നവീന്‍.എ സ്വാഗതവും ജില്ലാ ആശ കോര്‍ഡിനേറ്റര്‍ ഷൈനു. പി.സി നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img