Thursday, June 19, 2025

റെയില്‍വേ ഭക്ഷണം : വില വര്‍ധന ഉത്തരവ് പിന്‍വലിക്കണം

Must Read

കോഴിക്കോട്: ട്രെയിനുകളില്‍ നല്‍കുന്ന ഭക്ഷണത്തിന് അമിതമായി വില വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന്് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്‌സ് അേേസാസിയേഷന്‍ റെയില്‍വേ മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. മത്സ്യക്കറി അടക്കമുള്ള ഊണിന് 59 രൂപയില്‍ നിന്ന് 95 രൂപയാക്കി. അ്പ്പവും കടലക്കറിയും വാങ്ങിയാല്‍ 50 രൂപ നല്‍കണം. നിലവില്‍ 40 രൂപയാണ്. പൊറോട്ട, ചപ്പാത്തി എന്നിവയും കറിയും വാങ്ങിയാല്‍ 45 രൂപ നല്‍കണം. ഇഡ്ഢിലി-20രൂപ(13), സമൂസ-25(17), പഴംപൊരി-20(13), വെജ് കട്‌ലറ്റ്- 40(27), ഉള്ളിവട-രണ്ട്-25(13). ഓംലറ്റ് ഡബിള്‍-35(24), മുട്ടക്കറി-50(33) എന്നിങ്ങനെയാണ് പുതിയ വില.

കോവിഡ് കാലത്ത് വര്‍ദ്ധിപ്പിച്ച തീവണ്ടി യാത്ര ടിക്കറ്റ് നിരക്കുകള്‍ കുറക്കാത്തതും, മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉള്‍പ്പെടെയുള്ള യാത്ര ഇളവുകളും, മറ്റു ആനുകൂല്യങ്ങളും പുനസ്ഥാപിക്കാത്തതുമൂലം തീവണ്ടി യാത്ര മുന്‍കാലങ്ങളെക്കാള്‍ പതിന്മടങ്ങ് ചിലവേറിയിരിക്കുകയാണ്.

അതിനുപുറമേ റെയില്‍വേ പ്ലാറ്റ്‌ഫോമിലെ ഭക്ഷണശാലകളിലെ ചോറും കറിയും ചെറുകടികള്‍ ഉള്‍പ്പെടെ അറുപതോളം സാധനങ്ങള്‍ക്ക് വില ഇരട്ടിയോളം വര്‍ധിപ്പിച്ചത് സാധാരണ യാത്രക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ്. പ്ലാറ്റ്‌ഫോമുകളില്‍ സ്റ്റാളുകള്‍ക്ക് അമിതമായ വാടകയാണ് റെയില്‍വേ ഈടാക്കുന്നത്. റെയില്‍വേയില്‍ നിന്നും നേരിട്ട് കരാര്‍ എടുത്തവര്‍ വാടക നാലും അഞ്ചും ഇരട്ടി വര്‍ധിപ്പിച്ചു സ്റ്റാളുകള്‍ മറിച്ച് നല്‍കുന്നതും അമിത വില ഈടാക്കുന്നതിന് കാരണമായി ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

ജനപ്രതിനിധികളും, സംസ്ഥാന സര്‍ക്കാരുകളും അടിയന്തരമായി ഇടപെട്ട് ഈ വര്‍ദ്ധനവ് റെയില്‍വേ മന്ത്രാലയത്തിലും മറ്റു ബന്ധപ്പെട്ട അധികാരികളും സമ്മര്‍ദ്ദം ചെലുത്തി പിന്‍വലിക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ ദേശീയ വര്‍ക്കിംഗ് ചെയര്‍മാനും, കേരള റീജിയന്‍ പ്രസിഡണ്ടുമായ സി.ഇ. ചാക്കുണ്ണി, വൈസ് പ്രസിഡണ്ട് ജോയ്‌ജോസഫ് കെ, കണ്‍വീനര്‍ സണ്‍ഷൈന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img